ഹര്‍ത്താലിനെതിരെ സഭ ഒറ്റക്കെട്ട്; മഞ്ചേശ്വരത്ത് വര്‍ഗീയകലാപത്തിന് നീക്കമെന്ന് മുഖ്യമന്ത്രി

0
241

തിരുവനന്തപുരം(www.mediavisionnews.in): തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍‌ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയാറെന്ന് സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ചിലര്‍ ബോധപൂര്‍വം നടത്തിയതാണ്. സംസ്ഥാനത്തിന്റെ വികസനത്തിന് ഒന്നുംചെയ്യാത്തവരാണ് ഇതിന് പിന്നിലെന്നും അദേഹം പറഞ്ഞു. ഹര്‍ത്താല്‍ മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കാൻ തയ്യാറാണോ എന്ന ലീഗ് എംഎല്‍എ പികെ ബഷീറിന്‍റെ  ചോദ്യത്തിനാണ് സര്‍വകക്ഷിയോഗം വിളിക്കാമെന്ന് എന്ന തീരുമാനം അദേഹം സഭയെ അറിയിച്ചത്.

ഹർത്താലിലെ അക്രമികളെ സംഭവ സ്ഥലത്തു നിന്നും അല്ലാതെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെന്നും അദേഹം പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചാൽ കർശന നടപടിയാകും ഉണ്ടാകുകയെന്ന് അദേഹം ഒാർമിപ്പിച്ചു. അനാവശ്യഹര്‍ത്താലുകള്‍ നിയന്ത്രിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതിനായി നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദേഹം സഭയിൽ ആവശ്യപ്പെട്ടു.

അതേസമയം കാസര്‍കോട് മഞ്ചേശ്വരത്ത് വര്‍ഗീയകലാപത്തിന് നീക്കം നടക്കുന്നതായി മുഖ്യമന്ത്രി സഭയിൽ പറ‍ഞ്ഞു.പൊലീസ് കരുതലോടെ നീങ്ങുന്നുണ്ട്. ജനങ്ങളുടെ സഹകരണവും വേണമെന്ന് അദേഹം ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here