ദില്ലി(www.mediavisionnews.in): അയോധ്യ കേസ് പുതിയ ബെഞ്ച് പരിഗണിക്കും. അഞ്ച് ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജനുവരി 29 മുതൽ സുപ്രീം കോടതി അയോധ്യ കേസിൽ വാദം കേൾക്കും. ജസ്റ്റിസ് യു യു ലളിതിനും എൻ വി രമണക്കും പകരമായി രണ്ട് ജഡ്ജിമാരെ പുതുതായി ഉൾപ്പെടുത്തിയാണ് ഭരണഘടന ബെഞ്ച് പുനസംഘടിപ്പിച്ചത്.
നേരത്തെ മുസ്ലിം സംഘടനകളുടെ അഭിഭാഷകന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് ഭരണഘടനാ ബഞ്ചിൽ നിന്ന് യു യു ലളിത് പിൻമാറിയിരുന്നു.കേസുമായി ബന്ധപ്പെട്ട് 16 ഹർജികളാണ് കോടതിയിലുള്ളത്. 15800 പേജ് സാക്ഷിമൊഴികളും 15 ട്രങ്ക്പെട്ടികൾ നിറയെ രേഖകളുമടക്കം പുതിയ ബെഞ്ച് പരിഗണിക്കും.