തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന് തണ്ടര്‍’ എന്ന പേരിലാണ് പരിശോധന.പൊലീസിന്റെ മാഫിയ ബന്ധത്തെക്കുറിച്ചുളള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
സംസ്ഥാനത്ത് പൊലീസും രാഷ്ട്രീയക്കാരും ഉള്‍പ്പെട്ട ഗൂഢസംഘം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്വാറി, ലോറി, ബ്ലേഡ് പലിശസംഘങ്ങളുമായി ബന്ധം പുലര്‍ത്തുന്നു. എസ്.ഐമാര്‍ ഉള്‍പ്പെടെ ഇടനിലക്കാര്‍, മണല്‍ ലോറികള്‍ വിട്ടുനല്‍കുന്നുവെന്നും കണ്ടെത്തി. വാഹനാപകടം അഭിഭാഷകരെ അറിയിച്ച് പൊലീസ് കമ്മീഷന് വാങ്ങുന്നുണ്ട്. ‘ഓപ്പറേഷന് തണ്ടര്‍’ റെയിഡ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ്.