കുമ്പള(www.mediavisionnews.in): മള്ളങ്കൈ ഫഖീർവലിയുള്ളാഹി മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കമാകുമെന്ന് ജമാഅത്ത് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മൂന്നുവർഷത്തിലൊരിക്കലാണ് മള്ളങ്കൈ മഖാമിൽ ഉറൂസ് നടത്തി വരുന്നത്. ജനുവരി 27നാണ് ഉറൂസ്. ഇതോടനുബന്ധിച്ച് ജനുവരി 26 വരെ രാത്രികളിൽ മതപ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. കേരള, കർണാടക സംസ്ഥാനങ്ങളിലും ഗൾഫ് നാടുകളിലും പ്രസിദ്ധരായ മതപ്രഭാഷകർ, സയ്യിദുമാർ, മത നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കുമ്പോൽ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ പതാക ഉയർത്തും. രാത്രി എട്ടുമണിക്ക് മംഗളൂരു ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാർ പരിപാടി ഉൽഘാടനം ചെയ്യും. അഷ്റഫ് റഹ്മാനി ചൗക്കി മുഖ്യ പ്രഭാഷണം നടത്തും. ഖത്തീബ് മുഹമ്മദ് ഫൈസി, ജമാഅത്ത് പ്രസിഡന്റ് മഹമൂദ് ഹാജി തുടങ്ങിയവർ സംബന്ധിക്കും.
ജനുവരി 25ന് സ്വലാത്ത് വാർഷികവും, 26 ന് ബുർദ ആസ്വാദന സദസ്സും, 27 ന് ദഫ് റാതീബും സംഘടിപ്പിക്കും.
വാർത്ത സമ്മേളനത്തിൽ ഉറൂസ് കമ്മിറ്റി പ്രസിഡന്റ് ഹസൈനാർ ഹാജി, ജ.സെക്രട്ടറി അബ്ദുൽ റഹിമാൻ മീരാൻ, ജമാഅത്ത് കമ്മിറ്റി ട്രഷറർ യൂസുഫ് ഹാജി, മറ്റു ഭാരവാഹികളായ ഹനീഫ് എം.കൽമാട്ട, മുഹമ്മദ് മൂസ ഹാജി, സത്താർ കാണ്ടൽ, മൂസ നിസാമി, അബ്ദുൽ ഖാദർ എം പി, ഇബ്രാഹിം ഗുറുമ എന്നിവർ സംബന്ധിച്ചു.