കാസറഗോഡ് (www.mediavisionnews.in): കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വാഹന പ്രചാരണ ജാഥ നടത്തുന്നു. 2019 ജനുവരി 25 മുതൽ കോഴിക്കോട് വെച്ചു നടക്കുന്ന 54 ആം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന് വാഹന ജാഥ നടത്തുന്നത്.
2019 ജനുവരി 16നു കാസറഗോഡ് ജില്ലയിലെ വിവിധയിടങ്ങളിലാണ് ജാഥ നടത്തുന്നത്. രാവിലെ 10:30 നു തൃക്കരിപ്പൂരിൽ തുടങ്ങുന്ന ജാഥ കാഞ്ഞങ്ങാട്, ഹൊസങ്കടി,കുമ്പള എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പ്രചാരണ ജാഥ വൈകുന്നേരം കാസറഗോഡ്
സമാപിക്കും.