ഉപ്പള (www.mediavisionnews.in): ഉപ്പളയില്‍ വീണ്ടും ബസിന് നേരെ കല്ലേറ്. ഗ്ലാസ് തകര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കാസര്‍കോട്ട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിന് നേരെ ഇന്നുപുലര്‍ച്ചെ ആറുമണിയോടെയാണ് കല്ലേറുണ്ടായത്.
മൂന്ന് ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞതിന് പിന്നില്‍ രണ്ടുപേരാണെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. ഇന്നുരാവിലെ കല്ലേറുണ്ടായ സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുന്നു.