എച്ച്.എൻ.സി ഹോസ്പിറ്റൽ സൗജന്യ രോഗ പരിശോധന ക്യാമ്പ് ജനുവരി 13-ന്

0
210

കാസർഗോഡ്(www.mediavisionnews.in): എച്ച്.എൻ.സി ഹോസ്പിറ്റൽ, ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെന്റർ റിസോഴ്സിന്റെയും സഹകരണത്തോടെ ജനുവരി 13 ഞാറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ കോളിയടുക്കം സ്വരാജ് ഓഡിറ്റോറിയത്തിൽ വെച്ച് ഡോ. അർഷി മുഹമ്മദ്, ഡോ. അബൂബക്കർ എം.എ, ഡോ.ഖദീജത്ത് ജുനൈറ എന്നീ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ രോഗ പരിശോധന ക്യാമ്പ് നടത്തപ്പെടുന്നു. കൂടാതെ കൗൺസിലിംഗ്; ബ്ലഡ് പ്ലഷർ, ഷുഗർ എന്നീ പരിശോധനകളും സൗജനയമായി നടത്തിക്കൊടുക്കുന്നു.

റാഫി പാറയിൽ, ഷിജാസ് മംഗലാട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ശകുന്തള കൃഷ്ണൻ, ശാശുദ്ധീൻ തെക്കിൽ, ഷാസിയ സി.എം, മുംതാസ് അബൂബക്കർ, ഗീത, സാജൻ കുരുവിള തുടങ്ങിയവർ സംബന്ധിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here