“ബച്ചാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ” ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷനിന്റെ അനിശ്ചിതകാല സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക്

0
203

ഉപ്പള(www.mediavisionnews.in): ഉപ്പള റെയില്‍വേ സ്റ്റേഷൻ അടച്ച് പൂട്ടുന്നതിനെതിരെ ബഹുജന പ്രക്ഷോപവുമായി എച്ച്.ആര്‍.പി.എമ്മിന്‍റെ നേതൃത്വത്തില്‍ നടന്ന് വരുന്ന അനിശ്ചിതകാല സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക് കടന്നു.

മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പ്പാടി, പൈവളികെ, മീഞ്ച പഞ്ചായത്തിലെ ഒന്നേമുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ യാത്രാകേന്ദ്രവുമാണ് ഉപ്പള. നേത്രാവതി, മാവേലി, ഏറനാട്, പരശുറാം എക്സ്പ്രസുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കുക, ഉപ്പള ടൗണിനെ തീരദേശ പ്രദേശമായ മണിമുണ്ടയുമായി ബന്ധിപ്പിക്കാനായുള്ള മേൽപാലം നിര്‍മ്മിക്കുക, റിസർവേഷൻ കൌണ്ടർ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല സത്യാഗ്രഹം.

ഏഴാം ദിവസമായ ഇന്ന് സത്യാഗ്രഹം ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ പ്രസിഡന്റ്‌ പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കൂക്കൾ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. താലൂക് സെക്രട്ടറി രാഘവ ചേരാൽ സ്വാഗതം പറഞ്ഞു. വ്യവസായ പ്രമുഖൻ അബ്ദുൽ ലത്തീഫ് മുഖ്യാതിഥിയായിരുന്നു. കെ. ബി മുഹമ്മദ്‌ കുഞ്ഞി, മെഹമൂദ് കൈകമ്പ, സമര സമിതി ചെയർമാൻ കെ. എഫ് ഇഖ്ബാൽ ഉപ്പള, ബഹ്‌റൈൻ മുഹമ്മദ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ്‌ ജമീല സിദ്ദിഖ്, U.K.യൂസഫ്, ഗോൾഡൻ മൂസ കുഞ്ഞി, ഫാറൂഖ് ഷിറിയ, അബ്ബാസ് ഓണന്ത, ജമീല അഹ്മദ്, ഫാത്തിമ അബ്ദുല്ല, കരീം പൂന, സുബൈർ മാളിക, റൈഷാദ് ഉപ്പള, ജബ്ബാർ പള്ളം, രമണൻ മാസ്റ്റർ, ഹസീം മണിമുണ്ട, ഹമീദ് കോസ്മോസ്, അബു തമാം, നാസർ ചെർക്കളം, മജീദ് പച്ചമ്പളം, സത്യൻ. സി, വിജയൻ ശൃഗാർ, അയ്യൂബ് ഹാജിമലങ്, മെഹമൂദ് സീഗന്റടി, നാഫി ബാപ്പയ്ത്തൊട്ടി, എന്നിവർ സംബന്ധിച്ചു.

റെയിൽവേ സ്റ്റേഷൻ പരിസരം നേതാക്കൾ സന്ദർശിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here