ഉപ്പള(www.mediavisionnews.com): ഹർത്താൽ മറവിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആരാധാനാലയങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ എസ്.വൈ.എസ് ഉപ്പള സോൺ വാർഷിക കൗൺസിൽ പ്രതിഷേധിച്ചു. മദ്രസാഅധ്യാപകന് നേരെയും മസ്ജിദിന് നേരെയും നടന്ന അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. മത സ്ഥാപനങ്ങളെ നശിപ്പിക്കുമെന്ന ഭിഷണി പ്രസംഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
രാഷ്ട്രീയ ലക്ഷ്യത്തോടെ നടക്കുന്ന സമരങ്ങൾ വർഗീയതയീലേക്ക് നീങ്ങുന്നത് സമൂഹം ജാഗ്രതയോടെ കാണണം. രാഷ്ട്രീയത്തിന്റെ പേരിൽ അക്രമം നടത്തുന്നവർക്ക് മതപരിവേഷം നൽകുന്ന പ്രവണത അവസാനിപ്പിക്കണം. അനവസരത്തിലുള്ള ഹർത്താലുകൾക്കെതിരെ ജനകീയ മുന്നേറ്റം ഉണ്ടാക്കണം. ഈ രംഗത്ത് അടുത്ത കാലത്തുണ്ടായ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ചെറുത്ത് നിൽപ്പ് ആശാവഹമാണ്.
പരിപാടിയിൽ സിദ്ധീഖ് സഖാഫി ബായാർ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങൾ പഞ്ജിക്കൽ ഉൽഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ധീൻ തങ്ങൾ മള്ഹർ ആമുഖ പ്രഭാഷണം നടത്തി. പാത്തൂർ മുഹമ്മദ് സഖാഫി, കട്ടിപ്പാറ അബ്ദുൽ ഖാദിർ സഖഫി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ നേതാക്കളായ ബഷീർ പുളിക്കൂർ സൂപ്പി മദനി കന്തൽ, കരീം മാസ്റ്റർ ദർബാർ കട്ട, ഷാഫി സഅദി ഷിറിയ, എം പി മുഹമ്മദ്, ഹമീദ് സഖാഫി മേർകള തുടങ്ങിയവർ പ്രസംഗിച്ചു.