ഉപ്പള (www.mediavisionnews.in):ഉപ്പള നയാബസാറിൽ ട്യൂഷൻ സെന്ററിന് നേരെ ആർ.എസ്.എസ് ആക്രമണം.നയാബസാറിലെ മുജാഹിർ ഹുസൈന്റെ ഉടമസ്ഥയിലുള്ള ബ്രെയിന്‍സ്റ്റോം ട്യൂഷന് സെന്ററിനു നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ട്യൂഷന് സെന്ററിലുണ്ടായിരുന്ന മഹാത്മാഗാന്ധിയുടെ ഫോട്ടോയും ഇന്ത്യന്‍ പതാകയും സംഘം തീവെച്ച് നശിപ്പിച്ചിരുന്നു. വിവരമറിഞ്ഞ് കുമ്പള പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി.