പാചക വാതകത്തിന് വില കുറഞ്ഞു; സബ്‌സിഡിയുള്ള സിലിണ്ടറിന് കുറച്ചത് 5.91 രൂപ

0
203

ന്യൂഡല്‍ഹി (www.mediavisionnews.in):: രാജ്യത്ത് പാചക വാതകത്തിന് വില കുറച്ചു. സബ്‌സിഡിയുള്ള സിലിണ്ടറിന് 5.91 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 120.50 രൂപയുമാണ് കുറഞ്ഞത്.പുതിയ നിരക്ക് പ്രകാരം സബ്‌സിഡിയുള്ള സിലിണ്ടറിന് 494.99 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 689 രൂപയുമാണ് ഡല്‍ഹിയിലെ വില.

ഒരു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് രാജ്യത്ത് പാചകവാതക സിലിണ്ടറിന് വില കുറയ്ക്കുന്നത്. നേരത്തെ ഡിസംബര്‍ ഒന്നിന് സബ്‌സിഡിയുള്ള സിലിണ്ടറിന് 6.52 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും വില കുറച്ചിരുന്നു.  അന്താരാഷ്ട്ര വിപണിയില്‍ പാചകവാതകത്തിന്റെ വില കുറഞ്ഞതും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് ഉയര്‍ന്നതുമാണ് വില കുറയാന്‍ കാരണമായത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here