ഉപ്പള (www.mediavisionnews.in): മടിക്കേരിയിൽ ഉപ്പള സ്വദേശികൾ സഞ്ചരിച്ച ടൂറിസ്ററ് വാനിന് തീപിടിച്ചു. ശനിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. ഉപ്പള മണ്ണംകുഴിയിലെ എം.എസ് കുടുംബാംഗങ്ങൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ വാനാണ് തീ പിടിച്ചു നശിച്ചത്. 20 ഓളം പേരാണ് വാനിലുണ്ടായിരുന്നത്.
ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായത്. തീ ആളിപ്പടരുന്നതിനിടയിൽ ബസ് നിർത്തി യാത്രക്കാർ ചാടി പുറത്തിറങ്ങി. ഉടനെ എത്തിയ ഫയർഫോഴ്സ് തീയണച്ചു. ആളപായമില്ല.