അവഗണന: സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

0
201

ഉപ്പള(www.mediavisionnews.in): ദീർഘകാലത്തെ മുറവിളിക്ക്‌ ശേഷവും ഉപ്പള റെയിൽവേ സ്റ്റേഷൻ നിരന്തരമായി അവഗണിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് “സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റി” ബഹുജന പങ്കാളിത്തത്തോട് കൂടി പ്രക്ഷോഭത്തിലേക്ക്.

ഉപ്പള താലൂക് ആസ്ഥാനമാവുകയും,70 ൽ പരം സർക്കാർ ഓഫീസുകളും, നിരവധി വിദ്യാലയങ്ങളും നിലവിൽ വരികയും, മംഗൽപാടി, മീഞ്ച, പൈവളികെ പഞ്ചായത്തുകളിലെ ജനസംഖ്യ ഒന്നര ലക്ഷം കവിയുകയും, യാത്രാ ക്ലേശം പതിന്മടങ്ങു് വർദ്ധിക്കുകയും ചെയ്തിട്ടും റെയിൽവേയുടെ നിസ്സംഗത തുടരുകയാണ്. നിലവിൽ സ്റ്റേഷൻ മാസ്റ്റർ അടക്കം പത്തോളം സ്റ്റാഫുകൾ ഉണ്ടായിരിക്കെ തരം താഴ്ത്തലുമായി ബന്ധപ്പെട്ട് ഒരു സ്റ്റാഫിലേക്കായി ചുരുങ്ങുമെന്ന് അധികൃതർ സമ്മതിക്കുന്നു.

111 വർഷം പഴക്കമുള്ള ഉപ്പള റെയിൽവേ സ്റ്റേഷന്‍ അസൗകര്യങ്ങൾ കൊണ്ട് വീർപ്പുമുട്ടുമ്പോഴും ആവശ്യസൗകര്യം വർദ്ധിപ്പിച് ദീർഘ ദൂര ട്രെയിനുകൾക്കു സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റി നിരന്തരമായി സമരം നടത്തുകയും, ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകുകയും ചെയ്ത് കാത്തിരിക്കുമ്പോഴാണ് സ്റ്റേഷനെ സംവിധാനത്തിലേക്ക് മാറ്റി അധികൃതര്‍ സ്റ്റേഷൻ തരം താഴ്ത്തല്‍ നടപടികളുമായി യാത്രക്കാരെ ഒന്നടങ്കം ദുരിതത്തിലാക്കിയത്.

റെയിൽവേയുടെ ഈ തീരുമാനത്തിൽ പ്രതിഷേധിച്ചു സമരപരിപാടിക്ക്‌ നേതൃത്വം നൽകാൻ അടിയന്തിര യോഗം തീരുമാനിച്ചു. യോഗത്തിൽ ആക്ഷൻ കൌൺസിൽ ചെയർമാൻ അഡ്വ: ബാലകൃഷ്ണ ഷെട്ടി, കൺവീനർ ഹസീം മണിമുണ്ട, ട്രഷറർ രമണൻ മാസ്റ്റർ, എം. കെ. അലി മാസ്റ്റർ, കെ.ഐ.മുഹമ്മദ്‌ റഫീഖ്, കെ. എഫ്. ഇഖ്ബാൽ ഉപ്പള, മെഹമൂദ് കൈകമ്പ, ഹനീഫ് റെയിൻബോ, അബു തമാം, നാഫി ബാപ്പയ്ത്തൊട്ടി എന്നിവർ പ്രസംഗിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here