നോട്ട് നിരോധിച്ച വർഷം കറൻസി അച്ചടിക്കാൻ ഇരട്ടി തുക ചെലവായി, ചെലവായത് 7965 കോടി

0
200

ന്യൂദല്‍ഹി(www.mediavisionnews.in):നോട്ട് നിരോധനം കൊണ്ടുവന്ന 2016 -17 സാമ്പത്തിക വർഷത്തിൽ കറൻസി അച്ചടിക്കുന്നതിന്റെ ചെലവ് ഇരട്ടിയിലേറെയായി വർദ്ധിച്ചു. ആ വർഷം 7965 കോടി രൂപ, നോട്ട് അച്ചടിക്കുന്നതിന് വേണ്ടി ചെലവായതായി രാജ്യസഭയിൽ നൽകിയ മറുപടിയിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. 500 , 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് പുതിയ നോട്ടുകൾ അച്ചടിക്കേണ്ടി വന്നതിനാലാണ് ചെലവ് ഇരട്ടിച്ചത്.

2015 -16 സാമ്പത്തിക വർഷത്തിൽ നോട്ട് അച്ചടിക്ക് 3421 കോടി രൂപയാണ് ചെലവായത്. എന്നാൽ 2017 -18 സാമ്പത്തിക വർഷത്തിൽ 4912 കോടി രൂപ ഇതിനായി ചെലവഴിച്ചതായി മന്ത്രി അറിയിച്ചു.

പുതിയ 200 ,500 ,2000 നോട്ടുകളുടെ ഗുണമേന്മയെ കുറിച്ചുള്ള ചോദ്യത്തിന് മറ്റു നോട്ടുകളെ പോലെ തന്നെ ഇവയും കൂടുതൽ കാലം നിലനിൽക്കുമെന്ന് മന്ത്രി പൊൻ രാധാകൃഷ്ണൻ മറുപടി നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here