പൈവളികെ (www.mediavisionnews.in): ബോളങ്കളയില് പോത്തോട്ടം നടത്തിയതിന് 113 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
കോടതി അനുമതി ഇല്ലാതെ പോത്തോട്ടം നടത്തിയെന്നതിനാണ് കമ്പള കമ്മിറ്റിയിലെ 13 പേര്‍ക്കെതിരെയും പ്രോത്സാഹനം നല്കിയ 100 പേര്‍ക്കെതിരെയും കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
മഞ്ചേശ്വരം എസ്.ഐ ഷാജിയുടെ പരാതിപ്രകാരമാണ് കേസ്.