ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍; രണ്ടാഴ്ച്ചയ്ക്കകം നിയമഭേദഗതി

0
183

ന്യൂഡല്‍ഹി (www.mediavisionnews.in):ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്കാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ഇനി മുതല്‍ ലൈസന്‍സ് വേണ്ടിവരുന്നത്. കൗമാരക്കാര്‍ വാഹനമോടിക്കുന്നത് നിയന്ത്രിക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഗതാഗത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ചയ്ക്കകം നിയമഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാറിന്റെ നീക്കം.

നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ പതിനെട്ട് വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് ലൈസന്‍സ് ആവശ്യമില്ല. എന്നാല്‍ പതിനാറുമുതല്‍ പതിനെട്ടുവരെ വയസ്സുള്ളവര്‍ക്ക് ഇനി മുതല്‍ ലൈസന്‍സ് വേണ്ടി വരുന്നത്. ഇവര്‍ക്കു മാത്രമേ ലൈസന്‍സ് അനുവദിക്കൂ. പതിനാറ് വയസില്‍ താഴെയുള്ളവര്‍ക്ക് ലൈസന്‍സ് ലഭിക്കില്ല.

ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതോടെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിയമവിധേയമായ നമ്പര്‍ പ്ലേറ്റും ഘടിപ്പിക്കേണ്ടി വരും. പരമാവധി വേഗം മണിക്കൂറില്‍ 70 കിലോമീറ്ററും മോട്ടോര്‍ശേഷി നാലുകിലോവാട്ട് വരെയുള്ളതുമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് നിയമം ബാധകമാവുക.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here