ധർമ്മ പക്ഷത്ത് നിലയുറപ്പിക്കുന്നവർക്ക് വർഗീയ വാദിയാകാൻ കഴിയില്ല : എസ് എസ് എഫ്

0
200

ബന്തിയോട്(www.mediavisionnews.in): വർഗീയ ചിന്തകളിലൂടെ സമൂഹത്തിൽ അരാജകത്വവും, അനൈക്യവും സൃഷ്ടിക്കപ്പെടുന്നുവെന്ന് എസ് എസ് എഫ് ഉപ്പള ഡിവിഷൻ പ്രതിനിധി സമ്മേളനം. ധർമ്മ പക്ഷത്ത് നിലയുറപ്പിക്കുന്നവർക്ക് വർഗീയ വാദിയാവാനാകില്ല. വിദ്ധ്യാർത്ഥി മനസ്സുകളിൽ വർഗീയ വിഷം കയറ്റിക്കെടുക്കുന്നവർ വിട്ടു നിൽക്കണമെന്നും പുതുതലമുറക്ക് ധാർമിക മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ വർഗീയ ചിന്തകളിൽ നിന്ന് മാറ്റി നിർത്തണമെന്ന് എസ് എസ് എഫ് ഉപ്പള ഡിവിഷൻ പ്രതിനിധി സമ്മേളനം ആഭിപ്രായപ്പെട്ടു.

“ധാർമിക വിപ്ലവം പറയൂ, ഇതാണെന്റെ മാർഗം ” എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി ഒരു മാസക്കാലം നീണ്ടു നിന്ന എസ് എസ് എഫ് അംഗത്വ കാല പ്രവർത്തനങ്ങൾക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് ബന്തിയോട് മുട്ടം സുന്നി സെന്റർ പരിസരത്ത് വെച്ച് നടന്ന പ്രതിനിധി സമ്മേളനം ഡിവിഷൻ പ്രസിഡന്റ ഇബ്രാഹിം ഖലീൽ മദനിയുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് ഉപ്പള സോൺ ഉപാദ്ധ്യക്ഷൻ അബ്ദുഹ്മാൻ സഖാഫി ചിപ്പാർ ഉൽഘാടനം ചെയ്തു. ജില്ലാ പ്രവർത്തക സമിതി അംഗം നംഷാദ് മാസ്റ്റർ ബേക്കുർ, മഞ്ചേശ്വരം ഡിവിഷൻ ജനറൽ സെക്രട്ടറി മുദസ്സിർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ബദ്‌റുൽ മുനീർ സഖാഫി അട്ടഗോളി, ഇബ്രാഹിം ഖലീൽ സഖാഫി ചിന്നമുഗർ, ശഫീഖ് സഖാഫി സോങ്കൽ, നാസിർ ബേകൂർ, അഫ്സൽ കയർക്കട്ട തുടങ്ങിയവർ സമ്പസിച്ചു. ജനറൽ സെക്രട്ടറി സൈനുദ്ധീൻ സുബൈകട്ട സ്വാഗതവും അബ്ദുൽ അസീസ് അട്ടഗോളി നന്ദിയും പറഞ്ഞു. തുടർന്നു ബന്തിയോട് നഗരത്തിൽ നടന്ന പ്രകടനത്തിന് ഡിവിഷൻ ഭാരവാഹികൾ നേതൃത്വം നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here