ന്യൂഡല്‍ഹി(www.mediavisionnews.in): വിവിധ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. 230 സീറ്റുകളില്‍ ബി.ജെ.പി 102 മുതല്‍ 120 സീറ്റുകളും കോണ്‍ഗ്രസ് 104 മുതല്‍ 122 സീറ്റുകളും നേടുമെന്നാണ് ഇന്ത്യ ടുഡെ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം പറയുന്നത്. മറ്റുള്ളവര്‍ നാല് മുതല്‍ 11 സീറ്റുകള്‍ വരെ നേടുമെന്നും ഇന്ത്യ ടുഡെ എക്സിറ്റ് പോള്‍ പറയുന്നു.
മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്; രാജസ്ഥാന്‍ കോണ്‍ഗ്രസിനൊപ്പം- അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ടൈംസ് നൌ – സി.എന്‍.എക്സ് എക്സിറ്റ് പോള്‍ പ്രകാരം മധ്യപ്രദേശില്‍ ബി.ജെ.പി 126 സീറ്റുകളും കോണ്‍ഗ്രസ് 89 സീറ്റുകളും ബി.എസ്.പി 6 സീറ്റുകളും മറ്റുള്ളവര്‍ 9 സീറ്റുകളും നേടും. ആജ്തക് – ആക്സിസ് സര്‍വ്വെ മധ്യപ്രദേശില്‍ പ്രവചിക്കുന്നത് കോണ്‍ഗ്രസ് 104- 122 സീറ്റുകളും ബി.ജെ.പി 120-120 സീറ്റുകളും നേടുമെന്നാണ്.
മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്; രാജസ്ഥാന്‍ കോണ്‍ഗ്രസിനൊപ്പം- അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ടൈംസ് നൌ – സി.എന്‍.എക്സ് സര്‍വ്വെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് 105ഉം ബി.ജെ.പി 85ഉം ബി.എസ്.പി 2ഉം മറ്റുള്ളവര്‍ 7ഉം സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു. തെലങ്കാനയില്‍ ടി.ആര്‍.എസ് 66ഉം കോണ്‍ഗ്രസ് 37ഉം ബി.ജെ.പി 7ഉം മറ്റുള്ളവര്‍ 9ഉം സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൌ പ്രവചിക്കുന്നു.
സീ വോട്ടര്‍ ഛത്തിസ്ഗഢില്‍ പ്രവചിക്കുന്നത് കോണ്‍ഗ്രസ് 46ഉം ബി.ജെ.പി 39ഉം മറ്റുള്ളവര്‍ 5ഉം സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്.