കാസര്‍കോട്: കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടുവന്ന അരക്കിലോ തൂക്കമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി. ഒരാള്‍ കസ്റ്റഡിയില്‍. മംഗ്‌ളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരന്‍ രാജസ്ഥാന്‍ സ്വദേശി ചെഗന്‍ലാലില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടിയത്. ബസ് ഹൊസങ്കടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തിയ ആഭരണങ്ങള്‍ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍, പ്രിവന്റീവ് ഓഫീസര്‍ എം.വി ജിജിന്‍, ഗ്രേസ് പ്രിവന്റീവ് ഓഫീസര്‍മാരായ വിജയന്‍, ബാബുരാജ്, സി.ഇ.ഒമാരായ രാഹുല്‍ എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Home Latest news മഞ്ചേശ്വരത്ത് വന്‍ സ്വര്‍ണ്ണവേട്ട; കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടു വന്ന അരക്കിലോ സ്വര്‍ണ്ണവുമായി ഒരാള്‍ പിടിയില്‍