ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചതായി കേന്ദ്ര സർക്കാർ. 14.2 കിലോഗ്രാം എൽപിജിക്ക് 50 രൂപയാണ് കൂട്ടിയത്. ഇതോടെ ഉജ്വല യോജന പദ്ധതിക്ക് കീഴിലുള്ള സിലിണ്ടറിന് 503 ൽ നിന്ന് 553 ആകും. എൽപിജിക്ക് 803ൽ നിന്ന് 853 രൂപയായി ഉയർന്നു. ഇതോടെ എൽപിജിക്ക് കൊച്ചി, കാസർഗോഡ് ജില്ലകളിൽ 860 രൂപയും, വയനാട് 866, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 862 രൂപയുമാകും. എന്നാൽ ചില്ലറവിൽപ്പനയിൽ വർധനവ് ഉണ്ടാകില്ലെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ് എസ്. പുരി പറയുന്നത്.
അതേസമയം, പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് ഡ്യൂട്ടിയും കൂട്ടിയിട്ടുണ്ട്. രണ്ട് രൂപയാണ് വർധിപ്പിച്ചത്. ഈ വർധനയിലൂടെ എക്‌സൈസ് ഡ്യൂട്ടി പെട്രോളിന് 13 രൂപയും ഡീസലിന് 10 രൂപയും ആയി ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുന്നതിനിടെയാണ് തീരുമാനം. നാളെ മുതൽ പുതുക്കിയ വില നിലവിൽ വരുമെങ്കിലും വിൽപ്പന വിലയിൽ മാറ്റമുണ്ടാകില്ല. എക്സൈസ്സ് ഡ്യട്ടി വർധനവ് പെട്രോളിയം കമ്പിനികൾ വഹിക്കണമെന്നും പെട്രോളിയം മന്ത്രി അറിയിച്ചു.