കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന്റെ രണ്ടാം പതിപ്പിന് ലോക നാടക ദിനമായ മാർച്ച് 27 ന് തിരുവനന്തപുരത്ത് തിരശീല ഉയരും.
പാളയം സെനറ്റ് ഹാളിൽ മാർച്ച് 27 ന് വൈകുന്നേരം 5.30 ന് ബഹു.ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ. എൻ. ബാലഗോപാൽ നാടകോത്സവം ഉദ്ഘാടനം ചെയ്യും.
മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ ശ്രീ രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.
സിൻഡിക്കേറ്റ് അംഗവും ഭരത് മുരളി നാടകോത്സവം ചെയർമാനുമായ അഡ്വ.ജി. മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗവും ഭരത് മുരളി നാടകോത്സവം ജനറൽ കൺവീനറുമായ ഡോ.ഷിജു ഖാൻ ജെ. എസ്. സ്വാഗതം ആശംസിക്കും.
ചടങ്ങിൽ ആദ്യകാല നാടക പ്രതിഭകളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കും.
ഉദ്ഘാടന ചടങ്ങിന് ശേഷം കായംകുളം കെ പി എ സി യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം അരങ്ങേറും.
തുടർന്ന് മാർച്ച് 31 വരെ പാളയം സെനറ്റ് ഹൌസ് ക്യാമ്പസ്സിലെ വൈകുന്നേരങ്ങൾ നാടകക്കാഴ്ചകൾ കൊണ്ട് സമ്പന്നമാകും.
സെനറ്റ് ഹൗസ് ക്യാമ്പസിലെ മൂന്നു വേദികളിലായി ആകെ
10 നാടകങ്ങളാണ്
5 ദിവസം നീളുന്ന നാടകോത്സവത്തിൽ അരങ്ങേറുന്നത്.
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച അമേറ്റർ നാടക മത്സരത്തിൽ മികച്ച നാടകം, മികച്ച സംവിധായകൻ, മികച്ച നടൻ എന്നീ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ മാടൻ മോക്ഷം, രണ്ടാമത്തെ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ട പൊറാട്ട്, നാഷണൽ ഇന്റർ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടിയ കേരള സർവ്വകലാശാലയുടെ അഭയ, സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ നാടക മത്സരത്തിൽ എ ഗ്രേഡ് നേടി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ 10 ഡി റാപ്പേഴ്സ് എന്നിവയാണ് നാടകോത്സവത്തിലെ ശ്രദ്ധേയ നാടകങ്ങൾ.
കൂടാതെ അടുത്തിടെ പ്രേക്ഷക പ്രശംസ നേടിയ മറ്റ് നാടകങ്ങളും അരങ്ങിലെത്തും.
നാടകാവതരണങ്ങളോടൊപ്പം നാടക സംബന്ധിയായ പ്രഭാഷണങ്ങളും ഭരത് മുരളി നാടകോത്സവത്തിന്റെ ഭാഗമായി നടക്കും.
29 ന് വൈകുന്നേരം 6 മണിക്ക് സമകാലീന അവതരണ സമ്പ്രദായങ്ങൾ എന്ന വിഷയത്തിൽ നാടകാധ്യാപകനും നാടകപ്രവർത്തകനുമായ ഡോ. ശ്രീജിത് രമണൻ പ്രഭാഷണം നടത്തും.
30 ന് വൈകുന്നേരം 6 മണിക്ക് സംസ്കാര നിർമിതിയിൽ നാടകത്തിന്റെ പങ്ക് എന്ന വിഷയത്തിൽ നാടക പ്രവർത്തകയും നാടക് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശൈലജ ജല പ്രഭാഷണം നടത്തും.
31 ന് വൈകുന്നേരം 5.30 ന് സെനറ്റ് ഹാളിൽ നടക്കുന്ന സമാപന ചടങ്ങ് ബഹു.ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.
കേരള സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗവും ഭരത് മുരളി നാടകോത്സവം ചെയർമാനുമായ അഡ്വ.ജി. മുരളീധരൻ സ്വാഗതം ആശംസിക്കും.
അധ്യാപകനും നാടക പ്രവർത്തകനുമായ പ്രൊഫ. അലിയാർ ചടങ്ങിൽ മുരളി സ്മൃതി പ്രഭാഷണം നടത്തും.
ഭരത് മുരളി നാടകോത്സവത്തിൽ അരങ്ങിലെത്തുന്ന നാടകങ്ങൾ
27/03/2025 വ്യാഴം 7 മണിക്ക്
നാടകം : നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
സംവിധാനം : തോപ്പിൽ ഭാസി
അവതരണം : കെ.പി.എ.സി., കായംകുളം
28/03/2025
വെള്ളി
വൈകുന്നേരം 05മണിക്ക്
നാടകം : നൂറുശതമാനം സിന്ദാബാദ്
സംവിധാനം : അരുൺലാൽ
അവതരണം : ലിറ്റിൽ ഏർത്ത് സ്കൂൾ ഓഫ് തീയേറ്റർ, മലപ്പുറം
വൈകുന്നേരം 6 മണിക്ക്. നാം നീരാവിൽ അവതരിപ്പിക്കുന്ന ഏകപാത്ര നാടകം “കാണ്മാനില്ല”
വൈകുന്നേരം 07 മണിക്ക്
നാടകം : വാഴ്‌വേ മായം
സംവിധാനം : രാജേഷ് ഇരുളം
അവതരണം: വള്ളുവനാട് ബ്രഹ്മ
*29/03/2025*
ശനി
വൈകുന്നേരം 05മണിക്ക്
നാടകം : ആൽഫി (12) മിസ്സിംഗ്
സംവിധാനം : അഭിഷേക് രംഗപ്രഭാത്
അവതരണം : രംഗപ്രഭാത് ചിൽഡ്രൻസ് തിയേറ്റർ, തിരുവനന്തപുരം
വൈകുന്നേരം 07 മണിക്ക്
നാടകം : കു ഹൂ
സംവിധാനം : അരുൺലാൽ
അവതരണം : ലിറ്റിൽ ഏർത്ത് സ്കൂൾ ഓഫ് തീയേറ്റർ, മലപ്പുറം
( കർണാടക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രകാശ് രാജ് ഫൗണ്ടേഷന്റെ നിർദിഗന്ധ നാടകഗ്രൂപ്പുമായി സഹകരിച്ച് നിർമിച്ച നാടകം)
*30/03/2025*
ഞായർ
വൈകുന്നേരം 05മണിക്ക്
നാടകം : അഭയ
സംവിധാനം : അഡ്വ. ശ്രീകുമാർ
അവതരണം : കേരള സർവകലാശാല
( നാഷണൽ ഇന്റർ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ ഒന്നാംസ്ഥാനം നേടിയ നാടകം)
വൈകുന്നേരം 07 മണിക്ക്
നാടകം : പൊറാട്ട്
സംവിധാനം : നിഖിൽദാസ്
അവതരണം : പഞ്ചമി തിയേറ്റർസ്, തൃശൂർ
( കേരള സംഗീത നാടക അക്കാദമി അമേറ്റർ നാടകോത്സവത്തിൽ മികച്ച രണ്ടാമത്തെ നാടകം, മികച്ച രണ്ടാമത്തെ നാടകകൃത്ത്, മികച്ച രണ്ടാമത്തെ സംവിധായകൻ, മികച്ച രണ്ടാമത്തെ നടൻ എന്നീ സംസ്ഥാനപുരസ്‌കാരങ്ങൾ നേടിയ നാടകം )
*31/03/2025*
തിങ്കൾ
വൈകുന്നേരം 05മണിക്ക്
നാടകം : 10 D റാപ്പേഴ്സ്
സംവിധാനം : അമാസ് എസ്. ശേഖർ
അവതരണം : പ്രകാശ് കലാകേന്ദ്രം ബാലവേദി, കൊല്ലം
(സംസ്ഥാന ഹൈ സ്കൂൾ നാടകോത്സവത്തിൽ എ ഗ്രേഡ് നേടി ഏറെ ശ്രദ്ധിക്കപ്പെട്ട നാടകം)
വൈകുന്നേരം 07 മണിക്ക്
നാടകം : മാടൻ മോക്ഷം
സംവിധാനം : ജോബ് മഠത്തിൽ
അവതരണം : മരുതം തിയേറ്റർ ഗ്രൂപ്പ്, ആലപ്പുഴ
( കേരള സംഗീത നാടക അക്കാദമി അമേറ്റർ നാടകോത്സവത്തിൽ മികച്ച നാടകം, മികച്ച സംവിധായകൻ, മികച്ച നടൻ എന്നീ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ നാടകം )
നാടകോത്സത്തിൽ പ്രവേശനം സൗജന്യമാണ്.