യു എ ഇയിലെ പൊതുമാപ്പ് കാലാവധി ഡിസംബർ 31 വരെ നീട്ടി

0
219

യു എ ഇ (www.mediavisionnews.in):യു എ ഇ ഗവണ്‍ന്റെ് പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി.അനധികൃതമായി യു എ ഇയിൽ കഴിയുന്നവർക്ക് മറ്റു നിയമ നടപടികൾ കൂടാതെ രാജ്യം വിടുന്നതിനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.

ദേശീയദിനാഘോഷങ്ങളും സായിദ് വര്‍ഷാചരണവും പ്രമാണിച്ചാണ് ഒരു മാസത്തേക്ക് കൂടി പൊതുമാപ്പ് നീട്ടിയിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് പുതിയ കാലാവധി നിലവില്‍ വന്നു. ഇതോടെ താമസരേഖകള്‍ ശരിയാക്കാന്‍ ഇനിയും സാധിക്കാത്തവര്‍ക്ക് ഒരു മാസം കൂടി സമയം ലഭ്യമാകുന്നതാണ്.

തിങ്കളാഴ്ച കാലത്താണ് യു എ ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വകുപ്പ് അധികൃതര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. കാലാവധി നീട്ടാന്‍ സാധ്യതയുണ്ടെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും നവംബര്‍ 30 വരെ അറിയിപ്പൊന്നും വന്നില്ല. ഇതോടെയാണ് പൊതുമാപ്പ് കാലാവധി തീര്‍ന്നുവെന്ന അനുമാനത്തില്‍ ഇരിക്കെയാണ് കാലാവധി നീട്ടുന്നതായി അറിയിപ്പ് വന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here