മഞ്ചേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം: ഗര്‍ഭം പെണ്‍കുട്ടി പറഞ്ഞ യുവാവിന്റേതല്ലെന്ന് ഡിഎന്‍എ ഫലം; പുതിയ മൊഴി പ്രകാരം ഡോക്ടര്‍ക്കെതിരെ പോക്‌സോ കേസ്

0
193

കാസര്‍കോട്: മഞ്ചേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായതു സംബന്ധിച്ച പോക്‌സോ കേസില്‍ പുതിയ വഴിത്തിരിവ്. ഡിഎന്‍എ പരിശോധനയില്‍ ഗര്‍ഭത്തിന്റെ ഉത്തരവാദി ഇപ്പോള്‍ പോക്‌സോ കേസില്‍ വിചാരണ നേരിടുന്ന യുവാവല്ലെന്ന റിപ്പോര്‍ട്ടു പുറത്തു വന്നു. ഇതേ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയില്‍ നിന്നു വീണ്ടും മൊഴിയെടുത്തു. ഇതനുസരിച്ച് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശാശ്വത് കുമാര്‍ എന്നയാള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് പോക്‌സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2023ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഒരു യുവാവിനെതിരെ മഞ്ചേശ്വരം പൊലീസ് പോക്‌സോ കേസ് എടുത്തിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വം ഉറപ്പാക്കുന്നതിനു പെണ്‍കുട്ടിയുടെയും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട യുവാവിന്റെയും രക്തസാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധനയിലാണ് പ്രതി ചേര്‍ക്കപ്പെട്ട ആളില്‍ നിന്നല്ല പെണ്‍കുട്ടി ഗര്‍ഭം ധരിച്ചതെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയില്‍ നിന്നു പൊലീസ് വീണ്ടും മൊഴിയെടുത്തത്. ഇപ്പോള്‍ പ്രതി ചേര്‍ക്കപ്പെട്ട യുവാവിനെ കൂടാതെ മംഗ്‌ളൂരുവിലെ ഡോക്ടറും പല തവണ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെയാണ് ഡോക്ടര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്

LEAVE A REPLY

Please enter your comment!
Please enter your name here