ഷിറിയയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
42
{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കുമ്പള: ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കുമ്പള, പേരാൽ കണ്ണൂരിലെ ത്യാംപണ്ണ പൂജാരിയുടെ മകൻ രവിചന്ദ്ര(35)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഷിറിയ ദേശീയ പാതയിലെ പെട്രോൾ പമ്പിന് മുന്നിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രവിചന്ദ്ര അപകടസ്ഥലത്ത് തന്നെ മരിച്ചു. പുത്തിഗെ പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം ജനാർദ്ദന പൂജാരിയുടെ സഹോദരനാണ് രവിചന്ദ്ര.
അമ്മ: സുന്ദരി, ഭാര്യ: സന്ധ്യ, മകൾ: ആരാധ്യ. മറ്റു സഹോദരങ്ങൾ മോഹന, യോഗീഷ്, ശിവരാമ, ജയകര, രേവതി, സത്യ, മോഹിനി, വാരിജ.

LEAVE A REPLY

Please enter your comment!
Please enter your name here