പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

0
70

കോഴിക്കോട്: പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ചികിത്സയിലിരിക്കെയാണ് മരണം.

ഇന്നലെയാണ് സംഭവം. താമരശ്ശേരിയിൽ വെച്ച് പൊലീസ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നത്. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയിൽ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടിച്ചു. എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു.
ഇയാൾക്കെതിരെ പൊലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here