കാമുകിയുടെ നിർബന്ധത്തിന് വഴങ്ങി കൃത്രിമ പ്രസവ വേദന അനുഭവിച്ച യുവാവിന്റെ ചെറുകുടൽ മുറിച്ച് മാറ്റി. മൂന്ന് മണിക്കൂർ ആണ് യുവാവ് ഇത്തരത്തിൽ കൃത്രിമ പ്രസവ വേദന അനുഭവിച്ചത്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം. അതേസമയം സംഭവത്തിൽ കാമുകിക്കെതിരെ നിയമനടപടിയുമായി യുവാവ് രംഗത്തെത്തി.
പ്രസവ സമയത്ത് സ്ത്രീ അനുഭവിക്കുന്ന വേദന എന്താണെന്ന് പുരുഷനും അറിഞ്ഞിരിക്കണമെന്നും അത് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കിയെങ്കിൽ മാത്രമേ ഭർത്താവ് ഭാര്യയെ നന്നായി പരിചരിക്കൂ എന്നുമുള്ള അമ്മയുടെ ഉപദേശം കേട്ടാണ് യുവതി ഇത്തരത്തിൽ തന്റെ കാമുകനെയും കൂട്ടി ലേബർ പെയിൻ സിമുലേഷൻ സെന്ററിൽ എത്തിയത്. തുടർന്ന് മൂന്ന് മണിക്കൂർ നേരം കൃത്രിമ പ്രസവ വേദന അനുഭവിപ്പിച്ചു.
ലേബർ പെയിൻ സിമുലേഷൻ സെന്ററിലേക്ക് വരണമെന്ന കാമുകിയുടെ അഭ്യർത്ഥന ആദ്യം നിരസിച്ച യുവാവ് പിന്നീട് കൂടെ ചെന്നു. ചർമ്മത്തിലൂടെയും പേശികളിലൂടെയും വൈദ്യുതി പ്രവാഹം കടത്തിവിട്ടാണ് കൃത്രിമ പ്രസവ വേദന അനുഭവിപ്പിക്കുന്നത്. ഘട്ടം ഘട്ടമായി വേദന ഉയർത്തികൊണ്ടു വരികയാണ് ചെയ്യുക. ഇങ്ങനെ വേദന കൂടികൂടി എട്ടാം ലെവൽ വരെ എത്തിയപ്പോൾ യുവാവിന് കടുത്ത ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. പത്താം ലെവലിലേക്ക് എത്തിയപ്പോഴേക്കും ഇയാൾ ആകെ തളർന്ന് കരയാൻ തുടങ്ങി. അടിവയറിന് കടുത്ത വേദനയുണ്ടെന്ന് പറഞ്ഞ യുവാവ് ഛർദ്ദിക്കുകയും ചെയ്തു.
വീട്ടിലെത്തിയതിന് പിന്നാലെ യുവാവിന് കഠിനമായ വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. ഛര്‍ദ്ദിയും തുടര്‍ന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് യുവാവിന്റെ കുടലിന് സാരമായി പരിക്കേറ്റതായി കണ്ടെത്തിയത്. ഉടന്‍ തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യുകയായിരുന്നു. അതേസമയം കൃത്രിമ പ്രസവവേദന അനുഭവിക്കാന്‍ കാമുകിയും അവരുടെ മാതാവും ചേര്‍ന്ന് തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് യുവാവ് പറഞ്ഞു.
തങ്ങളുടെ എന്‍ഗേജ്‌മെന്റിന് മുമ്പ് യുവാവ് ഇത് ചെയ്യണമെന്നായിരുന്നു കാമുകിയുടെ നിര്‍ബന്ധമെന്നും യുവാവ് പറഞ്ഞു. സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക വേദനകള്‍ വിവാഹത്തിന് മുമ്പ് അനുഭവിച്ചറിഞ്ഞാല്‍ മാത്രമേ ഭാവിയില്‍ യുവതിയെ മികച്ച രീതിയില്‍ ഇയാള്‍ പരിചരിക്കൂ എന്നായിരുന്നു വാദം. താന്‍ ഈ ആവശ്യം ആദ്യം നിരസിച്ചെന്നും എന്നാല്‍ നിര്‍ബന്ധം തുടര്‍ന്നപ്പോള്‍ സമ്മതിക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.