ഈന്തപ്പഴത്തിന് ‘സ്വർണക്കുരു’; 172 ഗ്രാം സ്വർണവുമായി ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

0
7

ഡല്‍ഹി വിമാനത്താവളത്തില്‍ ഈന്തപ്പഴത്തിനുള്ളില്‍ വച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. സൗദിയിലെ ജിദ്ദയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ യാത്രക്കാരനാണ് സ്വര്‍ണവുമായി പിടിയിലായത്. ഇയാളില്‍ നിന്ന് 172 ഗ്രാം സ്വര്‍ണമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിച്ചെടുത്തത്.

ബാഗേജ് എക്സ് – റേ സ്‌കാനിംഗ് നടത്തുന്നതിനിടെയാണ് കസ്റ്റംസ് അധികൃതര്‍ക്ക് സംശയം ഉടലെടുത്തത്. തുടര്‍ന്ന് യാത്രക്കാരന്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറിനുള്ളിലൂടെ കടന്നപ്പോള്‍ ഉപകരണം ശക്തമായി ശബ്ദിച്ചതും കസ്റ്റംസിന്റെ സംശയം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് ബൈഗ് തുറന്ന് കസ്റ്റംസ് പരിശോധന നടത്തി.

കവറില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ ഈന്തപ്പഴം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഈന്തപ്പഴം വിശദമായി പരിശോധിക്കുന്നതിനിടെയാണ് കുരുവിന്റെ സ്ഥാനത്ത് സ്വര്‍ണമാണെന്ന് കണ്ടെത്തിയത്.

ഈന്തപ്പഴത്തിന്റെ കുരുവിന്റെ സ്ഥാനത്ത് അതേ അളവില്‍ സ്വര്‍ണം മുറിച്ച് നിറച്ചിരിക്കുന്ന രീതിയിലായിരുന്നു. ഇയാള്‍ ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം എത്തിച്ചതെന്നുള്‍പ്പെടെ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here