മോദിയുടേത് ഫാഷിസ്റ്റ് സർക്കാരല്ലെന്ന് സിപിഎം രാഷ്ട്രീയ പ്രമേയം

0
14

തിരുവനന്തപുരം: മോദി സർക്കാർ ഫാഷിസ്റ്റ് സർക്കാരല്ലെന്ന്സിപിഎം രാഷ്ട്രീയ പ്രമേയം. മോദി സർക്കാരിനുള്ളത് നവ ഫാഷിസ്റ്റ് പ്രവണതകൾ മാത്രമാണെന്നും പ്രമേയത്തിൽ പറയുന്നു. കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകങ്ങൾക്ക് അയച്ച രേഖയിലാണ് ഇക്കാര്യമുള്ളത്.

‘ബിജെപി-ആർഎസ്എസ് സഖ്യത്തിന് കീഴിലുള്ള ഇന്നത്തെ രാഷ്ട്രീയ സംവിധാനം ‘നവ ഫാഷിസ്റ്റ് സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്ന’ ഒരു ഹിന്ദുത്വ-കോർപ്പറേറ്റ് സ്വേച്ഛാധിപത്യ ഭരണകൂടമാണെന്ന് ഞങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്. മോദി സർക്കാർ ഒരു ഫാഷിസ്റ്റ് അല്ലെങ്കിൽ നവ ഫാഷിസ്റ്റ് സർക്കാരാണെന്ന് ഞങ്ങൾ പറയുന്നില്ല. ഇന്ത്യൻ രാഷ്ട്രത്തെ ഒരു നവ-ഫാഷിസ്റ്റ് രാഷ്ട്രമായും നമ്മൾ ചിത്രീകരിക്കുന്നില്ല. ആർഎസ്എസിന്റെ രാഷ്ട്രീയ വിഭാഗമായ ബിജെപിയുടെ പത്ത് വർഷത്തെ തുടർച്ചയായ ഭരണത്തിനുശേഷം, ബിജെപി-ആർഎസ്എസിന്റെ കൈകളിൽ രാഷ്ട്രീയ അധികാരം ഏകീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ‘നവ-ഫാസിസ്റ്റ് സ്വഭാവസവിശേഷതകൾ’ പ്രകടമാകുന്നതിലേക്ക് നയിക്കുന്നുവെന്നും ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നു’ -പ്രമേയത്തിൽ പറയുന്നു.

കരട് രാഷ്ട്രീയ പ്രമേയത്തിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ വിശദീകരണ രേഖ. മോദിയുടേത് ഫാഷിസ്റ്റ് ഭരണമെന്ന സിപിഐയുടെയും സിപിഐ എംഎല്ലിന്റെയും നിലപാടാണ് സിപിഎം തള്ളിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here