ഉപ്പളയിൽ റെയിൽവേ ട്രാക്കിന് സമീപം രണ്ടുദിവസം പഴക്കമുള്ള മൃതദേഹം; മരിച്ചത് തമിഴ്നാട് സ്വദേശിയായ 27 കാരൻ

0
68

ഉപ്പള: ഉപ്പള റെയിൽവേ ട്രാക്കിന് സമീപം രണ്ടുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തമിഴ്നാട് രാമനാദപുരം സ്വദേശി പളനി മുരുകൻ(27) ആണ് മരിച്ചത്. മൃതദേഹത്തിലെ വസ്ത്രങ്ങളിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ട്രെയിനിൽ നിന്ന് വീണതാണോ ട്രെയിൻ തട്ടി മരിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ നാട്ടുകാരാണ് ഉപ്പള സ്കൂളിന് മുൻവശത്തുള്ള റെയിൽവേ പാളത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മഞ്ചേശ്വരം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here