ഷിറിയയില്‍ റെയില്‍പ്പാളത്തിന് സമീപം കണ്ടെത്തിയ തലയോട്ടിയും അസ്ഥികൂടവും കാണാതായ മഞ്ചേശ്വരം സ്വദേശിയുടേതെന്നു സൂചന; ബന്ധുക്കള്‍ വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു

0
59

കാസര്‍കോട്:ഷിറിയയില്‍ റെയില്‍പ്പാളത്തിന് സമീപം കണ്ടെത്തിയ തലയോട്ടിയും അസ്ഥികൂടവും കാണാതായ മഞ്ചേശ്വരം സ്വദേശിയുടേതെന്നു സൂചന. മഞ്ചേശ്വരം ജുമാമസ്ജിദിന് സമീപത്തെ റോഷന്‍ മന്തേരോ(45)യെ 2023 നവംബറില്‍ കാണാതായിരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെയാണ് സംശയം പ്രകടിപ്പിച്ചത്.

റോസ് ഷര്‍ട്ടും ബര്‍മൂഡയും കണ്ടാണ് വീട്ടുകാര്‍ റോഷന്റെതാണെന്ന സംശയം പൊലീസിനെ അറിയിച്ചത്. അതേസമയം ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് ശേഷം ഡിഎന്‍എ ടെസ്റ്റ് നടത്തിയാല്‍ മാത്രമേ ഇതുസംബന്ധിച്ച വ്യക്തവരികയുള്ളൂവെന്ന് കേസ് അന്വേഷിക്കുന്ന കുമ്പള എസ്‌ഐ വികെ വിജയന്‍ പറഞ്ഞു. ഈമാസം 12 നാണ് ഷിറിയയിലെ റെയില്‍പ്പാളത്തിന് സമീപം തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി ഇവ ഫോറസിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here