ഷാ​ർ​ജ​യി​ൽ ഭ​ക്ഷ​ണം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഇനി അനുമതി വേണം

0
39

ഷാ​ർ​ജ: ഇനി റ​മ​ദാ​ൻ മാ​സ​ത്തി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ എ​മി​റേ​റ്റി​ൽ ഭ​ക്ഷ​ണം തയ്യാറാക്കാനും പ്ര​ദ​ർ​ശി​പ്പി​ക്കാ​നും വി​ൽ​ക്കാ​നും പ്ര​ത്യേ​കം അ​നു​മ​തി വാ​ങ്ങ​ണം. ഇ​തി​നാ​യി മു​നി​സി​പ്പാ​ലി​റ്റി വ്യ​ത്യ​സ്ത ഫീ​സ്​ ഈ​ടാ​ക്കു​ന്ന ര​ണ്ട്​ വ്യ​ത്യ​സ്ത ത​രം പെ​ർ​മി​റ്റു​ക​ളാ​ണ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​നു​വ​ദി​ക്കു​ന്ന​ത്. പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം ഇനി അ​നു​മ​തി ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മേ ഇ​ഫ്താ​റി​നു​മു​മ്പ്​ ഭ​ക്ഷ​ണം പ്ര​ദ​ർ​ശി​പ്പി​ച്ച്​ വി​ൽ​പ​ന ന​ട​ത്താ​ൻ അ​നു​വാ​ദം ല​ഭി​ക്കു​കയൊള്ളു. ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലേ​ത് ഉ​ൾ​പ്പെ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ തയ്യാറാക്കുന്നതിനും വി​ൽ​ക്കു​ന്ന​തി​നു​മു​ള്ള സ്ഥ​ല​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക പെ​ർ​മി​റ്റ്​ വാ​ങ്ങ​ണം.

ഈ ​പെ​ർ​മി​റ്റി​ൽ ഭ​ക്ഷ​ണം ഡൈ​നി​ങ്​ ഏ​രി​യ​യി​ൽ വി​ള​മ്പു​ന്ന​തി​ന്​ അ​നു​വാ​ദ​മു​ണ്ടാ​കി​ല്ല. അ​ടു​ക്ക​ള​ക​ൾ​ക്കു​ള്ളി​ൽ മാ​ത്ര​മേ ഭ​ക്ഷ​ണം തയ്യാറാക്കാനും പാ​ച​കം ചെ​യ്യാ​നും അ​നു​വാ​ദ​മു​ണ്ടാ​കൂ. പെ​ർ​മി​റ്റ് ഇ​ഷ്യൂ ഫീ​സാ​യി 3,000 ദി​ർ​ഹം അ​ട​ക്കു​ക​യും വേ​ണം.

 

LEAVE A REPLY

Please enter your comment!
Please enter your name here