റമദാനിൽ മുസ്ലിം ജീവനക്കാരുടെ ജോലി സമയത്തില്‍ ഇളവ് അനുവദിച്ച് തെലങ്കാന സര്‍ക്കാര്‍

0
50

ഹൈദരാബാദ്: റമദാന്‍ മാസത്തില്‍ മുസ്‌ലിം വിഭാഗത്തില്‍പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവദിച്ച് തെലങ്കാന സര്‍ക്കാര്‍. നാല് മണിയോടെ മുസ്‌ലിം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി അവസാനിപ്പിച്ച് ഓഫീസിസില്‍ നിന്ന് മടങ്ങാമെന്നാണ് ഉത്തരവ്. ചീഫ് സെക്രട്ടറി എ ശാന്തകുമാരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മാര്‍ച്ച് രണ്ട് മുതല്‍ 31വരെയുള്ള ദിവസങ്ങളിലാണ് ഇളവ്. സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ അധ്യാപകര്‍, കരാറുകാര്‍, കോര്‍പ്പറേഷന്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവിടങ്ങളിലെ മുസ്ലിം ജീവനക്കാര്‍ക്കാണ് ഇളവ്.

എന്നാല്‍ അടിയന്തര സാഹചര്യങ്ങളിലും ഉദ്യോഗസ്ഥന്‍ നിര്‍ബന്ധമായും ഉണ്ടായേ മതിയാവൂ എന്ന സാഹചര്യത്തില്‍ ഇളവ് അനുവദിക്കപ്പെട്ട ജീവനക്കാര്‍ ജോലി ചെയ്യേണ്ടി വരുമെന്നും ഉത്തരവിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here