ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 100 കോടി ക്ലബിലുമെത്തി. സോണിലിവിലൂടെ മാര്‍ക്കോ ഒടിടിയിലും എത്തിയപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തിറക്കിയ കുറിപ്പും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിന്റെ കട്ട് ചെയ്യാത്ത പതിപ്പ് ഒടിടിയില്‍ പുറത്തിറക്കാനായിരുന്നില്ല. റിയാസ് ഖാൻ ഉള്ള രംഗങ്ങള്‍ ഒടിടിയില്‍ പുറത്തിറക്കുമെന്ന് നേരത്തെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ രംഗവും ഉള്‍പ്പെടുത്താനായിരുന്നില്ല. ഒടുവിലിതാ മാര്‍ക്കോയുടെ നിര്‍മാതാക്കള്‍ ആ രംഗം പുറത്തുവിട്ടിരിക്കുകയാണ്.
ഒടിടി പ്ലാറ്റ്ഫോമിൽ മാർക്കോ റിലീസിനെത്തുമ്പോൾ ചിത്രത്തിന്റെ കട്ട് ചെയ്യാത്ത പതിപ്പ് പുറത്തിറക്കാക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്, എന്നാൽ, മിനിസ്ട്രി ഓഫ് ബ്രോഡ്‍കാസ്റ്റിങ്ങിന് ലഭിച്ചിട്ടുള്ള നിരവധി പരാതികളുടെ പശ്ചാത്തലത്തിൽ ഉത്തരവാദിത്തപ്പെട്ട ഒരു സിനിമ നിർമ്മാണ കമ്പനി എന്ന നിലയിൽ, അധികാരപ്പെട്ടവരിൽ നിന്നുളള ഇത്തരം നിയന്ത്രണങ്ങളും, പരാതികളും , അവരുടെ നിർദ്ദേശങ്ങളും തീരുമാനങ്ങളും ഞങ്ങൾക്ക് അനുസരിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ പ്രേക്ഷകർ സ്വീകരിച്ച മാർക്കോയുടെ തിയേറ്റർ പതിപ്പ് അതേപടി നിലനിർത്തുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. സോണിലിവിലൂടെ മാർക്കോയെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ സന്തോഷത്തിലാണ്, കൂടാതെ തിയറ്ററുകളിൽ നിങ്ങൾ നൽകിയ എല്ലാ പിന്തുണയും ഈ അവസരത്തിലും പ്രതീക്ഷിക്കുന്നു.
സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ നായകൻ ഉണ്ണി മുകുന്ദനൊപ്പം മറ്റ് വേഷങ്ങളില്‍ എത്തുന്നത് ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ എന്നീ താരങ്ങളും പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‍സ്‍ക്യൂറ എന്റർടൈൻമെന്റും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപും ആണ്.