നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ മലപ്പുറത്ത് 18കാരി ജീവനൊടുക്കി; 19കാരനായ ആൺസുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

0
63

മലപ്പുറം: ആമയൂരിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആമയൂർ സ്വദേശിയായ ഷൈമ സിനിവർ (18) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് ഷൈമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെൺകുട്ടിക്ക് വിവാഹത്തിൽ താത്പര്യമില്ലായിരുന്നെന്ന് പൊലീസ് പറയുന്നു.

പെൺകുട്ടിയുടെ ആൺസുഹൃത്തായ 19കാരനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here