മൊബൈല്‍ ഫോണിനും ജീവന്‍രക്ഷ മരുന്നുകള്‍ക്കും വില കുറയും; ഇറക്കുമതി ചെയ്ത വസ്ത്രങ്ങള്‍ക്ക് വില കൂടും

0
8

ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തി വികസിത ഭാരതം യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. മധ്യവര്‍ഗക്കാര്‍ക്ക് ആശ്വാസമാകുന്ന ആദായനികുതി ഇളവുള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടു. ബജറ്റ് പ്രകാരം ചില സാധനങ്ങള്‍ക്ക് വിലകുറയുകയും ചിലവയ്ക്ക് വില കൂടുകയും ചെയ്യും. ഇത്തവണത്തെ ബജറ്റ് പ്രകാരം വില കുറയുന്നവയും കൂടുകയും ചെയ്യുന്ന വസ്തുക്കളേതൊക്കെയെന്ന് പരിശോധിക്കാം.

വിലകുറയുന്നവ

മെബൈല്‍ ഫോണുകള്‍
കാന്‍സര്‍ ഉള്‍പ്പെടെയുള്ളവയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന 36 ജീവന്‍രക്ഷാ മരുന്നുകള്‍.
വൈദ്യുത വാഹനങ്ങളുടെ ബാറ്ററികള്‍
വെറ്റ് ബ്ലൂ ലെതര്‍
കാരിയര്‍ ഗ്രേഡ് എതര്‍നെറ്റ് സ്വിച്ചുകള്‍
12 ക്രിറ്റിക്കല്‍ മിനറലുകള്‍
ഓപ്പണ്‍സെല്‍സ് എല്‍സിഡി, എല്‍ഇഡി ടിവികള്‍
കപ്പല്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍
കടല്‍ വിഭവങ്ങള്‍
കൊബാള്‍ട്ട് ഉത്പന്നങ്ങള്‍
എല്‍ഇഡികള്‍

LEAVE A REPLY

Please enter your comment!
Please enter your name here