ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.
നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ് ചെയ്തും തേര്‍ഡ് പാർട്ടി അപ്ലിക്കേഷനിലൂടെയും മറ്റുമാണ് പലരും വാട്സ്ആപ്പില്‍ ഈ ഫീച്ചർ പ്രയോജനപ്പെടുത്തിയിരുന്നത്.
ഇൻസ്റ്റഗ്രാമിൽ എങ്ങനെ മ്യൂസിക് ചേർക്കാന്‍ കഴിയുമോ, അതുപോലത്തെ ഓപ്ഷനാകും വാട്‌സ്ആപ്പ് സ്റ്റാറ്റസിലും ലഭിക്കുക. അതേസമയം പരീക്ഷണാടിസ്ഥാനത്തില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ തെരഞ്ഞെടുത്ത വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. വൈകാതെ എല്ലാവരിലേക്കും എത്തും.
ഈ പുത്തൻ അപ്ഡേറ്റിനായി മ്യൂസിക് ലൈബ്രററി ബ്രൗസ് ചെയ്യാനുള്ള ഓപ്ഷനുണ്ടാകും. ഇന്‍സ്റ്റഗ്രാമിലുള്ള അതേ ഫീച്ചറാണിത്. സ്റ്റാറ്റസിനായി സ്വീകരിക്കുന്ന സംഗീതത്തിന്‍റെ ആര്‍ട്ടിസ്റ്റ്, ട്രെന്‍ഡിംഗ് ട്രാക്ക് തുടങ്ങിയവ ഇതില്‍ അറിയാനുമാകും. ഇന്‍സ്റ്റ സ്റ്റോറിയിലെ പോലെ തന്നെ ഒരു പാട്ടിലെയോ ട്യൂണിലേയോ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭാഗം മാത്രം സെലക്ട് ചെയ്ത് സ്റ്റാറ്റസില്‍ ചേര്‍ക്കാനാകും.
വാട്‌സ്ആപ്പ് സമീപകാലങ്ങളിൽ ഏറെ പുത്തൻ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചു വരികയാണ്. ഉപയോക്താക്കളുടെ ആവശ്യം അറിഞ്ഞുള്ള മാറ്റങ്ങള്‍ക്കാണ് മെറ്റ ശ്രമിക്കുന്നത്. വരും അപ്ഡേറ്റുകളിലും പുതിയ ഫീച്ചറുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി. അടുത്തിടെ വാട്സ്ആപ്പ് കൊണ്ടുവന്ന ഫീച്ചറുകള്‍ക്കെല്ലാം വലിയ കയ്യടിയാണ് ലഭിച്ചത്.