കുമ്പള : ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയുടെ ആത്മീയസംഗമം 23, 24, 25 തീയതികളിൽ അക്കാദമി കാംപസിൽ നടക്കും. വ്യാഴാഴ്ച രാവിലെ ഒൻപതിന് കെ.കെ.മാഹിൻ മുസ്‍ലിയാർ സിയാറത്തിന് നേതൃത്വം നൽകും. മുഹമ്മദ് ശാഫി ഹാജി പതാക ഉയർത്തും.
9.45-ന് ത്രെഡ് ആർട്സ് എക്സ്പോ മുഹമ്മദ് അറബി ഹാജി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് സ്ഥാപനത്തിലുണ്ടായിരുന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമം നടക്കും. രാത്രി ഏഴിന് കെ.എസ്.അലി തങ്ങൾ ഉദ്ഘാടനം ചെയ്യും.
രാത്രി ഖാഫില ബുർദാ സംഘത്തിന്റെ നേതൃത്വത്തിൽ ബുർദ മജ്‍ലിസ് നടക്കും.
8.30-ന് ഇശ്ഖ് മജ്‌ലിസിന് അൻവർ അലി ഹുദവി നേതൃത്വം നൽകും. 24-ന് മഹല്ല് പ്രാസ്ഥാനിക സംഗമം എ.കെ.എം.അഷ്റഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
25-ന് രാവിലെ 10-ന് കുടുംബസംഗമവും സമാപനവും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ കെ.എൽ.അബ്ദുൾഖാദർ അൽ ഖാസിമി, മൂസ ഹാജി, അബൂബക്കർ സാലൂദ് നിസാമി, പി.വി.സുബൈർ നിസാമി, അബ്ദുൾ റഹ്‌മാൻ ഹൈതമി, അലി ദാരിമി, ഖലീൽ അശ്ശാഫി എന്നിവർ അറിയിച്ചു.