ഉപ്പള : മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 21 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 4.28 കോടി അനുവദിച്ചതായി എ.കെ.എം. അഷ്‌റഫ് എം.എൽ.എ. അറിയിച്ചു.
ബായിക്കട്ട-ഉളുവാർ ജുമാമസ്ജിദ് റോഡ്-20ലക്ഷം (കുമ്പള), അടുക്ക ബിലാൽ മസ്ജിദ് ഓപ്പോസിറ്റ് ചുക്കിരിയടുക്ക റോഡ് -20 ലക്ഷം (മംഗൽപാടി), ബീച്ച് റോഡ് -കണ്വാതീർത്ത റോഡ് -15ലക്ഷം (മഞ്ചേശ്വരം), കയാർകാട്ടെ നൂത്തില റോഡ്-20 ലക്ഷം (പൈവളിഗെ), കോടിച്ചാൽ-പുത്തിഗെ വയൽ റോഡ് -15 ലക്ഷം (പുത്തിഗെ), പാവൂർ -കുണ്ടാപ്പുപാലത്തടി റോഡ് -20 ലക്ഷം (വോർക്കാടി), കുരടുക്ക-ബെദ്രംപള്ള ലിങ്ക് റോഡ് -20 ലക്ഷം (എൻമകജെ), ബോർക്കല -കോളിയൂർ മസ്ജിദ് റോഡ്-15 ലക്ഷം (മീഞ്ച), എൻ.എച്ച്. ബദ്‌രിയ്യ നഗർ പെർവാഡ് റോഡ് -25 ലക്ഷം, ബന്തിയോട് മാണിഹിത്തിലു റയിൽവേ ട്രാക്ക് റോഡ്-20 ലക്ഷം (മംഗൽപാടി), ഹൈഗ്ലോഡി റോഡ് -30 ലക്ഷം (മഞ്ചേശ്വരം), പച്ചമ്പള-കണ്ണാടിക്കാന റോഡ് -20 ലക്ഷം (പൈവളികെ), കന്തൽ റോഡ്-20 ലക്ഷം (പുത്തിഗെ), കജപദവ് മുതൽ മലർ റോഡ്-20ലക്ഷം (വൊർക്കാടി), ഏൽക്കാനാ ഉറുമി റോഡ് -20 ലക്ഷം (എന്മകജെ), ബണ്ടജാൽ പാദമ്മാർ റോഡ് -15 ലക്ഷം (മീഞ്ച), മുളിയടുക്ക -ബല്ലമ്പാടി റോഡ്-15 ലക്ഷം (കുമ്പള), ഒബർളാ ജുമാമസ്ജിദ് റോഡ്-30 ലക്ഷം (മംഗൽപാടി), മേലങ്കടി കജ കൊപ്പള റോഡ് -18 ലക്ഷം(മഞ്ചേശ്വരം), ഭർണിക്കട്ട മുഗർ ചൊട്ടത്തൂർ താരിഗുഡ്ഡെ എസ്.സി. കോളനി റോഡ് -20 ലക്ഷം (കുമ്പള), പച്ചമ്പള -ഇച്ചിലങ്കോട്-ജുമാമസ്ജിദ്-വിഷ്ണുമൂർത്തി ടെമ്പിൾ റോഡ് -30 ലക്ഷം (മംഗൽപാടി) എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് 4.28 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭ്യമായത്.
ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കി പ്രവൃത്തി തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം.എൽ.എ. അറിയിച്ചു.