പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചെന്ന കേസിൽ ഇറാനിയൻ കോടതി ഗായകന്‍ അമിര്‍ ഹൊസൈന്‍ മഘ്‌സൗദ്‌ലൂവിന് വധശിക്ഷ വിധിച്ചു. എഎഫ്‌പി വാർത്ത ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസമാണ് കോടതി അമിര്‍ ഹൊസൈന്‍ മഘ്‌സൗദ്‌ലൂവിന് വധശിക്ഷ വിധിച്ചത്.
ആമിർ തതാലു എന്നറിയപ്പെടുന്ന അമിര്‍ ഹൊസൈന്‍ മഘ്‌സൗദ്‌ലൂ 2016 മുതൽ നിരവധി കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. 2016 ഇൽ ജയിലിലായ പ്രതി 2018 ഇൽ മോചിതനായി. തുടർന്ന് തുർക്കിയിലേക്ക് പോവുകയും നിരവധി ആല്‍ബങ്ങള്‍ നിര്‍മിക്കുകയും വലിയ കണ്‍സേര്‍ട്ടുകള്‍ അവതരിപ്പിക്കുകയും ചെയ്തു.
ഇത് വരെയായി 21 ആല്‍ബങ്ങളാണ് തതാലു ചെയ്തത്. എന്നാൽ അവസാനമായി പുറത്തിറങ്ങിയ ആൽബം 2021 ഇൽ ആയിരുന്നു. 2023ല്‍ പാസ്‌പോര്‍ട്ട് കാലഹരണപ്പെട്ടതിനെ തുടര്‍ന്ന് തുര്‍ക്കി അധികാരികള്‍ ഇസ്താംബൂളില്‍ നിന്നുള്ള ഇയാളുടെ പ്രവേശനം തടയുകയും ഇറാനിയന്‍ അധികാരികള്‍ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് തീര്‍പ്പുവരാത്ത കുറ്റങ്ങളില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിച്ചു എന്ന കേസിലും തതാലു 10 വർഷം കഠിന തടവ് അനുഭവിച്ചിട്ടുണ്ട്.