ഉപ്പള: കായിക സാംസ്‌കാരിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ചവെച്ച ഹിദായത്ത് നഗർ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഇർഷാദിനെയും, ജനറൽ സെക്രട്ടറിയായി ഫാരിസിനെയും ട്രഷററായി ഷഹീനെയും തെരഞ്ഞെടുത്തു. നിസാം കെ.പി, മുബാറക് എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജോയിന്റ് സെക്രട്ടറിമാരായി ഷബീൽ കെ.എസ്, പർവീസ് എന്നിവരെയും തെരഞ്ഞെടുത്തു.