റിയാദ്: ഗൂഗിൾ പേ സേവനം ഇനി സൗദിയിലും ലഭ്യമാകും. സൗദി സെൻട്രൽ ബാങ്ക് ഗൂഗിളുമായി ഇതിനായുള്ള കരാറിൽ ഒപ്പ് വെച്ചു. ഈ വർഷം തന്നെ സേവനം ലഭ്യമാകുമെന്നാണ് പ്രതിക്ഷിക്കപ്പെടുന്നത്. ദേശീയ പേയ്മെന്റ് സംവിധാനമായ മാഡാ പേയിലൂടെയായിരിക്കും സേവനം ലഭ്യമാക്കുക. സൗദി സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നേട്ടം. ഗൂഗിൾ പേ നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക്, സ്റ്റോറുകളിലും, അപ്പുകളിലും, ഓൺലൈനിലും സുരക്ഷിതമായി ഗൂഗിൾ ആപ്പ് ഉപയോഗിച്ച് ഇടപാടുകൾ നടത്താം. ഗൂഗിൾ വാലറ്റിന്റെ സഹായത്തോടെ മാഡാ കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഗൂഗിൾ പേയുമായി ലിങ്ക് ചെയ്യാം. പുതിയ സേവനം ലഭ്യമാകുന്നതോടെ ഉപഭോക്താക്കൾക്ക് വേഗത്തിലും, എളുപ്പത്തിലും, സുരക്ഷിതവുമായ പണമിടപാടിനുള്ള അവസരമാണൊരുങ്ങുക.