ജറൂസലേം: ഗാസയിൽ വെടിനിർത്തലിന് ധാരണയായെന്ന് റിപ്പോർട്ട്. ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചതായുള്ള വിവരമാണ് പുറത്തുവരുന്നത്. ഇതോടെ 15 മാസം നീണ്ട യുദ്ധം അവസാനിക്കും. 6 ആഴ്ചത്തെ വെടിനിർത്തലിനാണ് ധാരണ. അതേ സമയം നടപടിയിൽ ഔദ്യോഗിക പ്രഖ്യാപന വന്നിട്ടില്ല. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേൽ കൈമാറുക. ഖത്തറും അമേരിക്കയും ഈജിപ്തുമാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്.
Home Latest news ഗാസയിൽ വെടിനിർത്തൽ; കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും, 6 ആഴ്ചത്തെ വെടിനിർത്തലിന് ധാരണ