കുമ്പോൽ മഖാം ഉറൂസ് ജനുവരി 16 മുതൽ 26 വരെ

0
74

കുമ്പള.വടക്കേ മലബാറിലെ പുരാതന പള്ളികളിലൊന്നായ കുമ്പോൽ മുസ് ലിം വലിയ ജമാഅത്ത് പള്ളി അങ്കണത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് അറബി വലിയുല്ലാഹി (റ) അവർകളുടെ പേരിൽ അഞ്ചു വർഷത്തിലൊരിക്കൽ നടത്തി വരാറുള്ള കുമ്പോൽ മഖാം ഉറൂസ് ജനുവരി 16 മുതൽ 26 വരെ വിവിധങ്ങളായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പത്ത് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പ്രഗത്ഭരായ പണ്ഡിതന്മാരും സാദാത്തീങ്ങളും, പ്രഭാഷകരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖരും സംബഡിക്കും.വിവിധ ദിവസങ്ങളിൽ മജ്‌ലിസുന്നൂർ, മദനീയം, ഇശ്‌ഖേ റസൂൽ എന്നീ ആത്മീയ സദസുകൾ നടക്കും. സൗജന്യ മെഡിക്കൽ ക്യാംപ്, ആരോഗ്യ ബോധവത്കരണം, മഹല്ല്‌ പ്രതിനിധി സംഗമം, വിദ്യാർത്ഥി യുവജന സംഗമം, വനിത സംഗമം, ചരിത്ര സെമിനാർ,കുമ്പോൽ ഉസ്താദ് പി.എ അഹമദ് മുസ്‌ലിയാർ അനുസ്മരണവും ദർസ് പൂർവ വിദ്യാർത്ഥി സംഗമം,ബുർദ പാരായണ മത്സരം, പ്രവാസി സംഗമം,ഹിഫ്ള് സനദ് ദാനം എന്നിവ ഉറൂസിന്റെ ഭാഗമായി നടക്കും.

ജനുവരി 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മഖാം സിയാറത്തിന് സയ്യിദ് അതാഉള്ള തങ്ങൾ ഉദ്യാവരം നേതൃത്വം നൽകും.തുടർന്ന് ഉറൂസ് കമ്മിറ്റി ചെയർമാൻ എം. അബ്ബാസ് പതാക ഉയർത്തും.രാത്രി 8 ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.സമസ്ത സെക്രട്ടറി പ്രൊ.കെ ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷനാകും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തും. കുമ്പോൽ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ വിശിഷ്ട അതിഥിയാകും. കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി മുഖ്യ പ്രഭാഷണം നടത്തും. ഹാദി തങ്ങൾ മൊഗ്രാൽ,അബ്ദുൽ മജീദ് ബഖവി, മുദരിസ് അബ്ദുൽ റസാഖ് ഫൈസി അൽ മുർഷിദി, അബ്ദുൽ മജീദ് അമാനി, അബ്ദുൽ ഖാദർ സഖാഫി, അബ്ദുൽ ജുനൈദ്‌ ഫൈസി, മഹമൂദ് സഅദി,അബ്ദുൽ റഷീദ് സഖാഫി,അബ്ദുൽ മുനീർ ലത്തീഫി,കബീർ ഫൈസി പെരിങ്കടി,അബ്ദുൽ റസാഖ് സൈനി, മുഹമ്മദലി അസ്ഹരി, ജമാ അത്ത് പ്രസിഡൻ്റ് പി.കെ മുസ്തഫ, ജന.സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഹുസൈൻ ദർവേഷ്,
ഭാരവാഹികളായ മുഹമ്മദ് ഹാജി കോരികണ്ടം, മുഹമ്മദ് മംഗൽപാടി,സിദ്ദീഖ് പുജൂർ,എ.കെ മുഹമ്മദ്, എം. എച്ച് ഖാദർ, ബി.വി ഖാലിദ്, മുംബൈ കുമ്പോൽ ജമാഅത്ത് ഭാരവാഹികളായ അഷ്‌റഫ് പോക്കർ ഹാജി, ഖാലിദ് ചെറിയ കുന്നിൽ തുടങ്ങിയവർ സംസാരിക്കും.ജനറൽ കൺവീനർ കെ.പി ശാഹുൽ ഹമീദ് സ്വാഗതവും കൺവീനർ അഷ്‌റഫ് സഅദി ആരിക്കാടി നന്ദിയും പറയും. തുടർന്നുള്ള ദിവസങ്ങളിൽ സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ,അബ്ദുൽ സലാം മുസ്‌ലിയാർ ദേവർശോല, സയ്യിദ് ജഹ്ഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ, മുഹമ്മദ് ഹനീഫ് നിസാമി അൽമുർഷിദി, ശൈഖുനാ യൂ എം അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാർ, അൻവർ മുഹ്‌യദ്ദീൻ ഹുദവി ആലുവ,സയ്യിദ് കെ എസ് അലി തങ്ങൾ കുമ്പോൽ,കുമ്മനം നിസാമുദ്ദീൻ അസ്ഹരി,
സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ അൽഹൈദ്രോസി എരുമാട്,നൗഫൽ സഖാഫി കളസ, സയ്യിദ് അബ്ദുൽ റഹ്‌മാൻ ഇമ്പിച്ചി കോയ തങ്ങൾ ബായാർ, പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി തുടങ്ങിയ സാദാത്തുക്കളും പണ്ഡിതന്മാരും മതപ്രഭാഷണ പരിപാടികളിൽ സംബന്ധിക്കും.

17 ന് വൈകിട്ട് മൂന്നിന് മഹല്ല് പ്രതിനിധി സംഗമം അബ്ദുൽ മജീദ് ബഖവി ഉദ്‌ഘാടനം ചെയ്യും. അഡ്വ.വി.എം ജമാൽ മുഖ്യ പ്രഭാഷണം നടത്തും. 18 ന് രാവിലെ 10ന് സൗജന്യ മെഡിക്കൽ ക്യാംപും ബോധവത്കര ക്ലാസും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ ഉദ്‌ഘാടനം ചെയ്യും. കുമ്പള സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ ടെന്നിസൺ തോമസ് പ്രഭാഷണം നടത്തും. വൈകിട്ട് 3.30ന് ചരിത്ര സെമിനാർ രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്‌ഘാടനം ചെയ്യും. ശുഹൈബുൽ ഹൈത്തമി മുഖ്യ പ്രഭാഷണം നടത്തും. 19ന് ഉച്ചയ്ക്ക് മൂന്നിന് വിദ്യാർഥി യുവജന സംഗമം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസിലർ ഡോ ഖാദർ മാങ്ങാട് ഉദ്‌ഘാടനം ചെയ്യും. അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തും. കുമ്പള സി.ഐ കെ.പി വിനോദ്‌കുമാർ മുഖ്യാതിഥിയാകും. വൈകിട്ട് 6.30ന് മജ്‌ലിസുന്നൂർ ആത്മീയ സദസിന് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽബുഖാരി കുന്നുങ്കൈ നേതൃത്വം നൽകും. 20ന് 10 മണിക്ക് വനിത സംഗമം നടക്കും. ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി ഷീ കാംപസ് പ്രൻസിപ്പൽ നസീല നേതൃത്വം നൽകും. രാത്രി 8 ന് മദനീയം ആത്മീയ സദസിന് അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകും. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ
പ്രാർത്ഥന നടത്തും.

21 രാവിലെ 11 മണിക്ക് കുമ്പോൽ ഉസ്താദ് അനുസ്മരണവും ദർസ് പൂർവ്വ വിദ്യാർഥി സംഗമവും സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ഉദ്യാവർ ഉദ്‌ഘാടനം ചെയ്യും. മുദരിസ് അബ്ദുൽ റസാഖ് ഫൈസി അൽമുർഷിദി അധ്യക്ഷനാകും.
പള്ളങ്കോട് അബ്ദുൽ ഖാദർ മദനി അനുസ്മരണ പ്രഭാഷണം നടത്തും. 22 ന് ഉച്ചക്ക് 3 ന് ബുർദ പാരായണ മത്സരം
ബി.കെ അബ്ദുൽ ഖാദർ അൽഖാസിമി ഉദ്‌ഘാടനം ചെയ്യും.23 ന് ഉച്ചയ്ക്ക് 3 മണിക്ക് പൂർവ വിദ്യാർഥി സംഗമം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ് കർള ഉദ്ഘടനം ചെയ്യും. 6.30ന് ഇശ്‌ഖേ റസൂൽ ആത്മീയ സദസിന് അൻവർ അലി ഹുദവി മലപ്പുറം നേതൃത്വം നൽകും.യഹ്‌യ തങ്ങൾ അൽ ഹാദി പ്രാർഥന നടത്തും.

24 ന് ഉച്ചയ്ക്ക് 2.ന് പ്രവാസി സംഗമം എ.കെ.എം അഷ്‌റഫ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.അഡ്വ ഹനീഫ് ഹുദവി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തും.25ന് രാത്രി 8 മണിക്ക് സമാപന സമ്മേളന ഉദ്ഘാടനവും
ഹിഫ്ള് സനദ് ദാനവും സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും.കുമ്പോൽ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ മുഖ്യാതിഥിയാകും. എൻ.പി.എം സയ്യിദ് ഷറഫുദ്ദീൻ തങ്ങൾ റബ്ബാനി പ്രാർത്ഥന നടത്തും. ജമാഅത്ത് പ്രസിഡൻ്റ് ഹാജി പി.കെ മുസ്തഫ അധ്യക്ഷനാകും. സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും.സയ്യിദ് ഹാദി തങ്ങൾ, അബ്ദുൽ റസാഖ് അബ്‌രാരി, ഉമർ ഹുദവി പുളപ്പാടം,ഹസ്സൻ ദാരിമി,മുഹമ്മദ് ഷാഫി സഅദി, ജുനൈദ്‌ അംജദി അൽ ഹുമൈദി,മുഹമ്മദ് ഷുഹൈൽ ഫൈസി,അബ്ദുൽ റസാഖ് അസ്ഹരി പാത്തൂർ,അബ്ദുൽ റസാഖ് ഫൈസി അൽ മുർഷിദി, ഹാഫിള് ഗുൽഫറാസ് അൻസാരി,ഹാഫിള് സുബൈർ അശ്‌റഫി സംസാരിക്കും. 26 ന് രാവിലെ 7 മണിക്ക് മൗലീദ് സദസും തുടർന്ന് അന്നദാനവും നടക്കും.

വാർത്താ സമ്മേളനത്തിൽ ജമാഅത്ത് പ്രസിഡൻറ് പി.കെ മുസ്തഫ ഹാജി,ജനറൽ സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹുസൈൻ ദർവേഷ്, ഉറൂസ് കമ്മിറ്റി ചെയർമാൻ എം.അബ്ബാസ്, ജന.കൺവീനർ കെ.പി ശാഹുൽ ഹമീദ്, ട്രഷറർ മുഹമ്മദ് ഹാജി കോരികണ്ടം, ബി.എ റഹ്‌മാൻ ആരിക്കാടി, അഷ്‌റഫ് സഅദി,എ.കെ ആരിഫ് സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here