ധർമ്മത്തടുക്കയിൽ മുള്ളന്‍ പന്നിയെ പിടികൂടാന്‍ ഗുഹയക്കുളളിലേക്ക് കയറിയ യുവാവ് മരിച്ചു. രണ്ട് പേരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷപെടുത്തി

0
224

ബന്തിയോട്(www.mediavisionnews.in): മുള്ളന്‍പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളിലേക്ക് കയറിയ യുവാവിന് ദാരുണാന്ത്യം. പൊസഡി കുംമ്പ സ്വദേശി നാരായണ നായക് എന്ന രമേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ധര്‍മ്മത്തടുക്ക ബാളികയിലെ നാരായണ നായക് ഗുഹയ്ക്കുള്ളിലേക്ക് കയറിയത്. ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചുവരാത്തതിനെതുടര്‍ന്ന് മറ്റു മൂന്ന് പേര്‍ ഇയാളെ രക്ഷിക്കാന്‍ ഗുഹയ്ക്കകത്തേക്ക് കയറി.

ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് പുറത്തിറങ്ങിയ ആള്‍ വിവരം നാട്ടുകാരെയും പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും അറിയിക്കുകയായിരുന്നു.

രാത്രി 10 മണിയോടെയാണ് കാണാതായ നാരായണ നായക് നു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചത്. ഇടുങ്ങിയതും ഒരാള്‍ക്കുമാത്രം കടന്നുപോകാന്‍ കഴിയുന്നതുമായ ഗുഹയ്ക്കുള്ളിലാണ് മുള്ളന്‍പന്നിയെ പിടികൂടാന്‍ ഇവര്‍ കയറിയത്. സംഭവം അറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് എത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here