കാസർകോട് : മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിൽ 17 വരെ വൈകിട്ട് ആറുമുതൽ രാത്രി 10 വരെ ഭാഗിക വൈദ്യുത നിയന്ത്രണമുണ്ടാകുമെന്ന് കാസർകോട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. ഉഡുപ്പി ജനറേറ്റിങ് സ്റ്റേഷനിലെ തകരാർമൂലം കർണാടകയിൽനിന്നുള്ള വൈദ്യുതിലഭ്യതയിൽ കുറവ് വന്നതിനാലാണിത്.