കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ സമ്മേളനം 25, 26 തീയതികളിൽ

0
45

കുമ്പള.കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ സമ്മേളനം ഡിസംബർ 25, 26 തീയതികളിൽ ഒളയം പുഴയോരത്ത് ഡി.എം കബാന റിസോർട്ടിൽ വെച്ച് നടക്കും. 25 ന് വൈകിട്ട് 4ന് പതാക ഉയർത്തൽ. 26ന് രാവിലെ 9.30ന് രജിസ്ട്രേഷൻ.10.30ന് എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ സുരേന്ദ്രൻ ചീമേനി അധ്യക്ഷനാകും.

കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യൂസുഫ്, കെ.ജെ.യു സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ് എന്നിവർ മുഖ്യാതിഥികളാകും. കെ.ജെ.യു സംസ്ഥാന ജന.സെക്രട്ടറി കെ.സി സ്മിജൻ മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ്, ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, ഡി.സി.സി അംഗം മഞ്ചുനാഥ ആൾവ, ബി.ജെ.പി കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് സുജിത്ത് റൈ, സി.പി.ഐ.എം കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈർ, മുസ്ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എ.കെ ആരിഫ്, കെ.ജെ.യു സംസ്ഥാന ഭാരവാഹികളായ പ്രകാശൻ പയ്യന്നൂർ, പ്രമോദ് കുമാർ, മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷാ വികസന സമിതി ചെയർമാൻ അബ്ബാസ് കെ.എം ഓണന്ത സംസാരിക്കും.

തുടർന്ന് പ്രതിനിധി സമ്മേളനം കെ.ജെ.യു സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്യും.
കെ.ജെ.യു ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് ഉളുവാർ അധ്യക്ഷനാകും. സെക്രട്ടറി സുരേഷ് കൂക്കൾ സ്വാഗതം പറയും. ഐ.ജെ.യു എക്സിക്യൂട്ടീവ് അംഗം ബാബു തോമസ് മുഖ്യ പ്രഭാഷണം നടത്തും.
ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here