ഉപ്പള ഹിദായത്ത് ബസാറിൽ ഗൾഫുകാരൻ്റെ വീട്ടിൽ കവർച്ച ; ഏഴര പവൻ സ്വർണ്ണാഭരണം കൊള്ളയടിച്ചു

0
88

കാസർകോട്: ഉപ്പള ഹിദായത്ത് ബസാറിൽ ഗൾഫുകാരൻ്റെ വീടു കൊള്ളയടിച്ചു. ഹിദായത്തു ബസാർ ബി.എം.മാഹിൻ ഹാജി റോഡിലെ പ്രവാസി മൊയ്തീൻ കുഞ്ഞിയുടെ വീടാണ് കൊള്ളയടിച്ചത്. വീടിൻ്റെ മുൻവശത്തെ വാതിൽ പൊളിച്ച് അകത്തു കടന്ന കവർച്ചാസംഘം അലമാരകൾ പൊളിച്ചാണ് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന ഏഴര പവൻ ആഭരണങ്ങൾ കവർച്ച ചെയ്തത്. അലമാരകൾ പൊളിച്ച സംഘം അതിനുള്ളിലുണ്ടായിരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞ നിലയിലാണ്. വീട്ടുകാർ കഴിഞ്ഞ ദിവസം പള്ളിക്കരയിലെ ബന്ധു വീട്ടിൽ പോയിരുന്നു. മൊയ്തീൻ കുഞ്ഞി ഗൾഫിലാണ്. പളളിക്കരയിലായിരുന്ന വീട്ടുകാർ വെള്ളിയാഴ്ച തിരിച്ചെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞു മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ അനൂപ് കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം അന്വേഷണമാരംഭിച്ചു. വിരലടയാള വിദദ്ധർ എത്തുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here