മോസ്കോ: കാൻസറിനെ പ്രതിരോധിക്കാനുള്ള വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യ. റഷ്യൻ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്തപുറത്തുവിട്ടത്. കാൻസറിനെതിതെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചുവെന്നാണ് പ്രഖ്യാപനത്തിൽ പറയുന്നത്.
അടുത്ത കൊല്ലം വാക്സിന്റെ സൗജന്യവിതരണം ആരംഭിക്കുമെന്ന് റഷ്യ അവകാശപ്പെട്ടു. വാക്സിന്റെ പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയമായിരുന്നുവെന്ന് ഗമാലിയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ഗിൻറ്സ്ബർഗ് പറഞ്ഞു.വാക്സിൻ ട്യൂമര്‍ വളര്‍ച്ച തടയുന്നതിനൊപ്പം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കാന്‍സര്‍ സെല്ലുകള്‍ പടരുന്നത് ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഏതുതരം കാൻസറിനുള്ള വാക്‌സിനാണ് വികസിപ്പിച്ചിരിക്കുന്നതെന്ന കാര്യമോ വാക്സിന്‍റെ പേരോ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. രാജ്യം വാക്‌സിന്‍ വികസിപ്പിക്കുന്നത് അവസാനവട്ട ശ്രമത്തിലാണെന്നും ഉടനെ രോഗികൾക്ക് ലഭ്യമാക്കുമെന്നും പ്രസിഡന്റ് വ്ലാദിമർ പുടിൻ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.