ഉപ്പള: ലോകത്തിൻ്റെ അഷ്ട ദിക്കുകളിൽ നിന്നും വർണ്ണ-ഭാഷ-രാഷ്ട്ര അതിർ വരമ്പുകളില്ലാതെ സമ്മേളിക്കുന്ന ഹജ്ജ് എന്ന പുണ്യ കർമ്മം മാനവിക ഐക്യത്തിൻ്റെ മനോഹരമായ പ്രതീകമാണന്ന് എകെഎം അഷ്റഫ് എം എൽ എ അഭിപ്രായപ്പെട്ടു ശുദ്ധ മനസ്സും ശരീരവും നാഥനലിലേക്ക് സമർപ്പിച്ച് ഒരറ്റ മന്ത്രവുമായി ഒരുമിക്കുന്ന മഹാ സംഗമത്തിന് മാസങ്ങളോളമുള്ള മുന്നൊരുക്കത്തിൻ്റെ ഭാഗമായി ശ്രദ്ധിക്കേണ്ട വിഷയങ്ങളും സാങ്കേതിക വശങ്ങളും പഠന വിധേയമാക്കുന്നതിന് വേണ്ടി മുസ്‌ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ ഉപ്പള സി.എച്ച് സൗധം ഹാളിൽ ആൾ ഇന്ത്യ ഹാജിസ് ഹെൽപ്പ് ഹാൻ്റ്സ് സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.
അബ്ദുല്ല മാദേരി അധ്യക്ഷത വഹിച്ചു. എകെ ആരിഫ് സ്വാഗതം പറഞ്ഞു. സയ്യിദ് യുകെ സൈഫുള്ള തങ്ങൾ പ്രാർത്ഥന നടത്തി. സംസ്ഥാന ചീഫ് കോ- ഓഡിനേറ്റർ പി.എ സലാം മലപ്പുറം ആമുഖാവതരണം നടത്തി , മുജീബ് റഹ്മാൻ പുത്തലത്ത് ക്ലാസ് കൈകാര്യം ചെയ്തു ജില്ല കോ- ഓഡിനേറ്റർ കെ.ഇ.എ ബക്കർ, മണ്ഡലം കോ- ഓഡിനേറ്റർമാരായ സിദ്ധീഖ് ദണ്ഡഗോളി, മജീദ് പച്ചമ്പള നേതൃത്വം നൽകി. അസീസ് കളത്തൂർ, സെഡ്എ കയ്യാർ, എംപി ഖാലിദ്, ഖാലിദ് ദുർഗിപ്പള്ള, സിദ്ധീഖ് ഒളമുഗർ, എംഎ ഖാലിദ് ബന്തിയോട്, ബിഎൻ മുഹമ്മദാലി, ശാഹുൽ ഹമീദ് ബന്തിയോട്, പിബി അബൂബക്കർ ഹാജി പാത്തൂർ, അബു റോയൽ, ബിഎം മുസ്തഫ, ഉമ്മർ അപ്പോളൊ, സമീന ടീച്ചർ, പിബി ഹനീഫ്, ഉമ്മറബ്ബ ആനക്കല്ല്, എംബി ഹനീഫ്, ഫാത്തിമത്ത് സുഹ്റ, ഷാഫി പത്വാടി, അബ്ദുൽ ലത്തീഫ് അറബി, ഗോൾഡൻ മൂസ കുഞ്ഞി, ഒകെ ഇബ്രാഹിം, ടിഎം ഷരീഫ്, ചെമ്മി പഞ്ചാര തുടങ്ങിയവർ സംസാരിച്ചു