ഉപ്പള: ഹിദായത്ത് നഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പത്താമത് എച്ച്.എൻ പ്രീമിയർ ലീഗ് അണ്ടർ ആം ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ ലോഗൊ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് പ്രകാശനം ചെയ്തു. കാസർകോട്ടെ അണ്ടർ ആം ക്രിക്കറ്റ് കളിക്കാരെ 12 ഫ്രാഞ്ചസിയുടെ കീഴിൽ ലേലത്തിലൂടെ അണി നിരത്തി ലീഗ് അടിസ്ഥാനത്തിൽ ഡിസംബർ 28 മുതൽ 2025 ജനുവരി 1 വരെയാണ് മത്സരം.
ചടങ്ങിൽ ക്ലബ് സെക്രട്ടറി കെ.എഫ് ഇഖ്ബാൽ, സുബൈർ തമാം, ബി.എം മുസ്തഫ, സകീർ എച്ച്. എൻ, മഷിക്കൂർ മക്കു, കെ.എസ് സത്താർ, മുനീർ, ഇസ്മായിൽ എന്നിവർ സംബന്ധിച്ചു.
എച്ച്.എൻ ടൈഗേഴ്‌സ്, എക്സ്.വൈ.സെഡ് പുച്ചത്തബൈൽ, മഞ്ജു ഫാൻസ് ഉപ്പള, എൻ.എഫ്.സി അരിമല, ദേരമ്പള സ്‌ട്രൈക്കേഴ്‌സ്, അശോക് ബ്ലാസ്റ്റേഴ്‌സ് കാസർഗോഡ്, റെഡ് സ്റ്റാർ ഉപ്പള, ഫ്രണ്ട് പച്ചിലംപാറ, കെ.എഫ്.സി ലഗാൻ, ഫന്റാസ്റ്റിക് എച്ച്.ബി, സെവൻ സ്റ്റാർ ചെറുഗോളി, റോക്കർസ് ഉപ്പള എന്നീ ടീമുകൾ ടൂർണ്ണമെൻ്റിൽ മാറ്റുരയ്ക്കും.